അശ്ലീല വീഡിയോകള്‍ കാണിച്ചു; 12 വയസുകാരന്‍ മൂന്നാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു

ഡെറാഡൂണിലെ റായ്പൂര്‍ ഏരിയയില്‍ 12 വയസുകാരന്‍ മൂന്നാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. വീട്ടില്‍ തനിച്ചായിരുന്ന ഏഴ് വയസുകാരനെ അശ്ലീല വീഡിയോകള്‍ കാണിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്.

ഇരയുടെ പിതാവ് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ തനിച്ചായിരുന്ന മകനെ 12 വയസ്സുള്ള അയല്‍വാസി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും പിന്നീട് മകനെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാരോട് ഇക്കാര്യം പറയരുതെന്ന് ആവശ്യപ്പെട്ട ശേഷം പ്രതി വീട്ടില്‍ നിന്ന് പോയതെന്നും പിതാവ് പരാതിയില്‍ പറയുന്നു.

Top