ജിഷയെ കൊന്നയാളെ കിട്ടി; ബംഗാള്‍ സ്വദേശി ഹരികുമാറോ? പ്രതിയെ ഉടന്‍ ഹാജരാക്കും

Jisha_Perumbavoor0

പെരുമ്പാവൂര്‍: ആഴ്ചകള്‍ പിന്നിടുമ്പോള്‍ ജിഷയുടെ കൊലപാതകി പോലീസിന്റെ പിടിയിലായെന്ന് സൂചന. ബംഗാള്‍ സ്വദേശി ഹരികുമാറാണ് ജിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇയാളെ പോലീസ് നേരത്തെ തന്നെ പിടികൂടിയെന്നും പോലീസ് കസ്റ്റഡിയിലുണ്ടെന്നുമാണ് വിവരം.

അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെയെല്ലാം പൊലീസ് വിട്ടയച്ചു . പ്രദേശവാസികളായ നാല് അന്യസംസ്ഥാന തൊഴിലാളികള്‍ നാട് വിട്ടതായി മനസിലാക്കിയ പൊലീസ് ഇവരെ തിരഞ്ഞ് ബംഗാളിലേയ്ക്ക് പോയതായാണ് റിപ്പോര്‍ട്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബംഗാളില്‍ നിന്ന് യഥാര്‍ത്ഥ പ്രതിയെ പിടികൂടിയതായും തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ദിവസം ഇയാളെ ഹാജരാക്കാന്‍ പദ്ധതിയിടുന്നതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട് . ബംഗാള്‍ സ്വദേശിയായ ഹരികുമാര്‍ ആണ് പൊലീസ് പിടിയിലായതെന്നാണ് സൂചന . ഇയാളുടെ പല്ലുകള്‍ക്ക് വിടവുണ്ട് . പല്ലുകള്‍ക്കിടയില്‍ വിടവുള്ളയാളാണ് ജിഷയെ കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍ .

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിയെ ഹാജരാക്കി പൊതു സമൂഹത്തിന് മുമ്ബിലെത്തിച്ച് സര്‍ക്കാരിനും പൊലീസ് സേനയ്ക്കും എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അവസാനം കുറിയ്ക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. രണ്ട് ദിവസത്തിനകം ജിഷ കൊലക്കേസിലെ പ്രതിയെ ലോകത്തിന് മുമ്പിലെത്തിയ്ക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Top