ഷാൻ വധം: കൊലപാതക സംഘത്തിലെ ഒരാൾ പിടിയിൽ; പിടിയിലായത് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ

ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കൊലപാതക സംഘത്തിൽപ്പെട്ട മണ്ണഞ്ചേരി സ്വദേശി അതുലാണ് പിടിയിലായത്. എന്നാൽ അറസ്റ്റിനെ സംബന്ധിച്ച് ഔദ്യോഗികസ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.

എ.ഡി.ജി.പി. വിജയ് സാഖറേ വെള്ളിയാഴ്ച കാലത്ത് നടത്തിയ പത്രസമ്മേളനത്തിൽപോലും ഈ അറസ്റ്റിനെ കുറിച്ചൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു.

Top