അധ്യാപികയെ വലിച്ചിഴച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് കഴുത്തറുത്തു; വെട്ടിമാറ്റിയ തലയുമായി മാനസികാസ്വാസ്ഥ്യമുള്ള യുവാവ് കാട്ടിലേക്കോടി

ജംഷഡ്പൂര്‍: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയെ തലയറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയിലാണ് സംഭവം. ഖപ്രസായ് പ്രൈമറി സ്‌കൂളിലെ അധ്യാപികയായ സുക്ര ഹെസ(30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഹരി ഹെമ്പ്രം(26) എന്ന യുവാവാണ് കൊലയ്ക്ക് പിന്നില്‍. സ്‌കൂളിന് സമീപം താമസിക്കുന്ന ഇയാള്‍ അധ്യാപികയെ തന്റെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും കയ്യിലുണ്ടായ വാള്‍ ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു. വെട്ടിമാറ്റിയ തലയുമായി യുവാവ് കാട്ടിലേക്കോടി. പിന്നീട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിമാറ്റിയ തലയുമായി അഞ്ചുകിലോമീറ്ററോളം ദൂരം കാട്ടിലേക്ക് ഓടിയ പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും കയ്യില്‍ ആയുധം ഉണ്ടായതിനാല്‍ പിടികൂടാന്‍ സാധിച്ചില്ല. പിന്നീട് പൊലീസ് എത്തി കാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

Top