ഡല്‍ഹിയില്‍ വീണ്ടും മനസ് മരവിപ്പിക്കുന്ന ക്രൂരത: രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് റയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് രണ്ട് വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട് ഉപക്ഷിക്കപ്പെട്ട നിലയില്‍. മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത പഴയ ഡല്‍ഹി റയില്‍വേ ട്രാക്കിന് സമീപമാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി.

പ്രതിയെന്ന് കരുതുന്ന അനില്‍നെ ഞായറാഴ്ച്ച രാവിലെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെ ഡല്‍ഹി കൊട്ട്വാലി ഏരിയയിലെ നടപ്പാതയില്‍ അമ്മയ്ക്ക് അരികില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ അനില്‍ തട്ടിയെടുത്തു. ശനിയാഴ്ച്ച രാവിലെ 2.30നാണ് കുട്ടിയെ കാണാതായ വിവരം അമ്മ മനസിലാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയെ തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ശനിയാഴ്ച്ച രാവിലെ പത്തിന് പോലീസില്‍ പരാതി നല്‍കി. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ഒരു പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്തായി പോലീസിന് വിവരം ലഭിച്ചു. കട്ട്വാലിയില്‍ നിന്ന് തട്ടികൊണ്ടുപോയ കുട്ടിയാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. റെയില്‍വേ ട്രാക്കില്‍ കുട്ടിയെ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ കുട്ടി അപകട നില തരണം ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.

Top