ആണാവാന്‍ ആറിഞ്ച് പോര: കുഞ്ചാക്കോ ബോബന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം അവളെ പിന്തുണയ്ക്കുകയാണ് വേണ്ടത്.

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശക്തമായ പ്രതികരണമാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ നടത്തിയിരിക്കുന്നത്. ആണാവാന്‍ ‘ആറിഞ്ച്’ മാത്രം പോര എന്ന് ഫെയ്‌സ്ബുക്ക്.ആണാവാന്‍ ‘ആറിഞ്ച്’ മാത്രം പോര എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുഞ്ചാക്കോ കുറിച്ചു. ഒരു സ്ത്രീയെ ബഹുമാനിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ ആണാകുന്നതെന്നും കുഞ്ചാക്കോ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം ഇരയാക്കപ്പെട്ട നടിയെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും കുഞ്ചാക്കോ പറഞ്ഞു.

കുഞ്ചാക്കോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പുരുഷന്‍ യഥാര്‍ഥ പുരുഷനാകുന്നത് ഒരു സ്ത്രീയെ ബഹുമാനിക്കാന്‍ പഠിക്കുമ്പോഴാണ്. ഒരു യഥാര്‍ഥ ആണാവാന്‍ ‘ആറിഞ്ചില്‍’ കൂടുതല്‍ വേണം. ഒന്നോര്‍ക്കുക. നിങ്ങളും ഒരു പെണ്ണിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നു വന്നതാണ്. അവര്‍ അതിജീവിക്കുകയും അനുഭവിക്കുകയും ചെയ്ത വേദനയും കഷ്ടപ്പാടും ദുരിതവുമെല്ലാം കൂട്ടുകയല്ല, അതിനെ അറിയുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ചുമതല. അവരുടെ ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എന്താണ് യഥാര്‍ഥ ചങ്കൂറ്റമെന്ന് അവള്‍ കാണിച്ചുകൊടുത്തു. അവള്‍ക്കൊപ്പം നില്‍ക്കുകയാണ് നമ്മുടെ ചുമതല. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം അവളെ പിന്തുണയ്ക്കുകയാണ് വേണ്ടത്. പൊടിപ്പും തൊങ്ങലും വെച്ച് ഇതില്‍ നിന്ന് അടിസ്ഥാനരഹിതമായ ചമയ്ക്കുന്നവരോട് പുച്ഛമാണ് തോന്നുന്നത്. ഓര്‍ക്കുക. ഇത് നമുടെ അമ്മയ്ക്കും ഭാര്യയ്ക്കും മകള്‍ക്കും സുഹൃത്തിനുമെല്ലാം സംഭവിക്കാം. ഒരാണാവൂ. സ്ത്രീയെ സംഭവിക്കാം. ഒരാണാവൂ. സ്ത്രീയെ മാനിക്കൂ.

Top