രഹസ്യ വിവാഹം സംവിധായകനുമായോ? പൂനം ബജ്‌വ പറയുന്നതിങ്ങനെ

Poonam-Bajwa

തെന്നിന്ത്യന്‍ താരം പൂനം ബജ്‌വയുടെ വിവാഹം കഴിഞ്ഞെന്നുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സത്യത്തില്‍ പൂനം ബജ്‌വ എവിടെയാണ്? താരം രഹസ്യ വിവാഹം കഴിച്ചോ? ഇതിനെല്ലാമുള്ള ഉത്തരം പൂനം ബജ്‌വ തന്നെ പറയും. രഹസ്യമായി വിവാഹിതയായെന്ന വാര്‍ത്തകള്‍ നിഷേധിച്ചാണ് താരം എത്തിയത്.

തെലുങ്കിലെ യുവ സംവിധായകന്‍ സുനില്‍ റെഡ്ഢിയെ പൂനം വിവാഹം കഴിച്ചെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചില കേട്ടുകേള്‍വികള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. അത് വെറും കേട്ടുകേള്‍വികള്‍ മാത്രമാണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ഇളയ സഹോദരി അടുത്തിടെ വിവാഹിതയായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കപ്പെട്ടതെന്ന് തോന്നുന്നു.

എന്റെ വിവാഹം, അത് നടക്കുമ്പോള്‍ മുഴുവന്‍ ലോകത്തെയും അറിയിക്കും. എല്ലാ പിന്തുണകള്‍ക്കും നന്ദി എന്നു പറഞ്ഞു കൊണ്ടുള്ള പോസ്റ്റാണ് പൂനം ഫേസ്ബുക്കിലിട്ടത്.

ചൈന ടൗണ്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികളും സുപരിചിതയാണ് പൂനം ബജ്വ. വെനീസിലെ വ്യാപാരി, പെരുച്ചാഴി, മാന്ത്രികന്‍, സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും പൂനം അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ എതിരി എണ്‍3, റോമിയോ ജൂലിയറ്റ്, അരമനൈ, ബോഗി തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാനവേഷങ്ങളിലെത്തിയിട്ടുണ്ട്.

Top