സംഘപരിവാര്‍ ശക്തികളെ നേരിടാന്‍ സിപിഐഎം നേതൃത്വം വഹിക്കും;സീതാറാം യെച്ചൂരി

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയത്തെ വിമര്‍ശിച്ച്‌ സിപിഐഎം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീതാറാം യെച്ചൂരി.

ഈ തെരഞ്ഞെടുപ്പിലൂടെ ഹിന്ദുത്വ ശക്തികളെ നേരിടാന്‍ കോണ്‍​ഗ്രസിന് ശേഷിയില്ലെന്ന് തെളിയിച്ചുവെന്നും തെരഞ്ഞെടുപ്പ് ഫലം കോണ്‍​ഗ്രസ് ഗൗ​ര​വ​മാ​യി വിലയിരുത്തണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍എസ്‌എസിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് നൂനപക്ഷങ്ങളെ ലക്ഷ്യവെച്ചുള്ളതാണെന്നും സംഘപരിവാര്‍ ശക്തികളെ നേരിടാന്‍ സിപിഐഎം നേതൃപരമായ പങ്കുവഹിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ മതേതര പാര്‍ട്ടികളും ഒന്നിക്കണമെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് കോണ്‍​ഗ്രസ് വിലയിരുത്തണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

Top