നാളെ മകരവിളക്ക്: പോലീസ് മുന്നൊരുക്കങ്ങള്‍ പൂര്‍ണം, യുവതികള്‍ എത്തുന്നത് നോക്കി കര്‍മ്മ സമിതി

സന്നിധാനം: നാളെ മകരവിളക്ക്. സന്നിധാനത്തും പരിസരങ്ങളിലും പോലീസ് സുരക്ഷ കര്‍ശനമാക്കി. പോലീസ് മുന്നൊരുക്കങ്ങള്‍ എല്ലാം തന്നെ അന്തിമ ഘട്ടത്തിലാണ്. മകരവിളക്കിന് വന്‍ഭക്തജനസാന്നിധ്യം പ്രതീക്ഷിച്ച് കനത്ത സുരക്ഷയാണ് ശബരിമലയിലൊരുക്കിയിരിക്കുന്നത്. മകരസംക്രമപൂജക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്കും സന്നിധാനത്തെ ഒരുക്കുന്നതിനുള്ള ശുദ്ധിക്രീയകളാണ് ഇപ്പോള്‍ നടക്കുന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തിലാണ് പൂജകള്‍. കഴിഞ്ഞദിവസം പ്രസാദശുദ്ധി നടന്നു. മണ്ഡലകാലത്തുണ്ടായ തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുള്ള കഠിന പരിശ്രമത്തിലാണ് പോലീസ്.

അതേസമയം മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും. തിരുവാഭരണ ഘോഷയാത്രയും പുരോഗമിക്കുകയാണ്. നാളെ വൈകിട്ടാണ് തിരുവാഭരണം സന്നിധാനത്ത് എത്തിച്ചേരും. മകരവിളക്ക് കാണാന്‍ മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പോലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായി. ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. അതേ സമയം മകരവിളക്ക് കാലത്ത് വീണ്ടും തിരിച്ചെത്തുമെന്നാണ് വന്ന യുവതികളില്‍ പലരും പറഞ്ഞ് പോയതും. ശബരിമലയുടെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവബഹുലമായ കാഴ്ചകള്‍ക്കായിരുന്നു ഇത്തവണത്തെ മണഡലകാലം സാക്ഷിയായത്.
വേഷം മാറിയും ആക്ടിവിസ്റ്റുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി നേതാക്കളും അണികളും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും ജാഗ്രത പുവര്‍ത്തുന്നുണ്ട്. അനിഷ്ടേ സംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ പോലീസു് മറുഭാഗത്തുണ്ട്. ഈ സമയത്ത് യുവതികളെത്തിയാല്‍ അത് പോലീസിന്റെ കൈകളിലും സുരക്ഷ നില്‍ക്കാതെ വന്നേക്കുമെന്നും അധികാരികള്‍ക്കടക്കം ഭയമുണ്ട്. ഇവയൊക്കെ കണക്കിലെടുത്താണ് കോടതി വിധി വരും വരെ ഈ തീര്‍ത്ഥാടന കാലത്ത് യുവതികള്‍ എത്തരുതെന്ന് ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനും പോലും പറയേണ്ടി വന്നത്.ജനുവരി 14 ന് വൈകിട്ടാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയുംമകരവിളക്ക് ദര്‍ശനവും. 20ന് ക്ഷേത്രനട അടയ്ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top