സ്വാധി പ്രാച്ചി വിഎച്പിയല്ലെന്ന് സംഘടന;സ്വാധിയുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍.

ന്യൂഡല്‍ഹി: സ്വാധി പ്രാചി വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാവോ വക്താവോ ഏതെങ്കിലും ഭാരവാഹിയോ അല്ലെന്ന് സംഘടന വ്യക്തമാക്കി. വി.എച്ച്.പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സംഘടന ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണെന്നും ജെയ്ന്‍ പറയുന്നു. സ്വാധി രാഷ്ട്രീയത്തില്‍ സജീവമാണ്. അവര്‍ ഒരു പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മുന്‍പും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. മറ്റു പാര്‍ട്ടികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വി.എച്ച്.പിയുടെ ഭാരവാഹിയാകാന്‍ കഴിയില്ല. അവരെ വി.എച്ച്.പി നേതാവ് എന്ന് വിശേഷിപ്പിക്കരുതെന്നും ജെയ്ന്‍ ആവശ്യപ്പെട്ടു.
വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ പ്രാച്ചിക്കെതിരായി വലിയ ജനരോഷമാണ് ഉയര്‍ന്ന് വന്നിരുന്നത്.വിഎച്ച്പി നേതാവാണെന്ന നിലയിലാണ് സ്വാധി അറിയപ്പെട്ടിരുന്നത്.സംഘടനക്കെതിരായി അവരുടെ പല പരാമര്‍ശങ്ങളും വിലയിരുത്തപ്പെട്ടതോടെയാണ് അവരെ തള്ളിപ്പറയാന്‍ വിഎച്ച് പി തയ്യാറായാതെന്നാണ് വിലയിരുത്തുന്നത്.

Top