ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന് മനിതി സംഘം; പമ്പയില്‍ കനത്ത പ്രതിഷേധം; തിരിച്ചയക്കാൻ പോലീസ് ശ്രമം

പത്തനംതിട്ട: ശബരിമല ദരേ#ശനത്തിനായി എത്തിയ മനിതി സംഘത്തെ പ്രതിഷേധക്കാര്‍ പമ്പയില്‍ തടഞ്ഞു. എന്നാല്‍ ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന തൂരുമാനത്തില്‍ സംഘം ഉറച്ചു നിന്നു. പമ്പയില്‍ പോലീസുമായി ചര്‍ച്ച കഴിഞ്ഞും മനിതി സംഘം തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. സംഘം പമ്പയില്‍ കുത്തിയിരിക്കുകയാണ്.

ആക്ടിവിസ്റ്റുകളല്ലെന്നും തങ്ങള്‍ വിശ്വാസികളാണെന്നും ഇവര്‍ വ്യക്തമാക്കി. നേരത്തെ പൂജാരിമാര്‍ ബലിതര്‍പ്പണത്തിനും കെട്ടു നിറക്കുന്നതിനും വിസമ്മതിച്ചതിനാല്‍ സ്വയം കെട്ടുനിറച്ചാണ് സംഘം മല കയറുന്നത്. ദേവസ്വം ബോര്‍ഡിന്റെ പരികര്‍മികള്‍ കെട്ടുനിറയ്ക്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് സ്വയം കെട്ടുനിറച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനിതി നേതാവ് സെല്‍വി പമ്പയില്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. വിശ്വാസികളുടെ മറ്റൊരു സംഘം ഉടന്‍ എത്തുമെന്ന് സെല്‍വി പറഞ്ഞു. അവരും കെട്ടു നിറച്ച് മല കയറുമെന്നും സെല്‍വി അവകാശപ്പെട്ടു. നേരത്തെ ഇവരെ കുമിളിയില്‍ തടയാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ അത് നീക്കിയാണ് പോലീസ് ഇവരെ പമ്പയില്‍ എത്തിച്ചത്.

പമ്പയില്‍ നാമജപവുമായി ഭക്തരും നിലയുറപ്പിച്ചിട്ടുണ്ട്. 11 പേരുള്ള മനിതി സംഘത്തില്‍ ഇരുമുടിക്കെട്ടുള്ളത് ആറു പേര്‍ക്കാണ്. സംഘത്തിലെ അഞ്ച് പേര്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ളവര്‍. ഇന്നലെ രാത്രി കട്ടപ്പന പാറക്കടവില്‍ വച്ച് മനിതി അംഗങ്ങളുടെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിന്റെ മുന്നില്‍ കിടന്നു പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. 40 പേരുടെ സംഘത്തില്‍ 15 പേര്‍ 50 വയസ്സിനു താഴെയുള്ളവരാണെന്നാണു സൂചന. ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ സ്റ്റേഷനുകളില്‍ യുവതികളെ തടയാന്‍ ശ്രമമുണ്ടായേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 27 വരെ നീട്ടിയിട്ടുണ്ട്.

ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കാനുള്ള നിര്‍ദ്ദേശം പന്തളം രാജാവ് തന്ത്രിക്ക് നല്‍കിയെന്നാണ് വിവരം. മനിതി സംഘം മല കയറിയാല്‍ നട അടച്ച് താക്കോല്‍ ദേവസ്വം ബോര്‍ഡിന് നല്‍കി തന്ത്രി മലയിറങ്ങും

Top