കോൺഗ്രസിൽ ഗ്രൂപ്പുകൾ കൂടുന്നു !ആന്റണി, ചെന്നിത്തല ,ഉമ്മൻ ചാണ്ടി ,വേണുഗോപാൽ ,മുല്ലപ്പള്ളി, സുധാകരൻ ,ചാക്കോ ,വയലാർ ,പിന്നെ സുധീരനും ഗ്രൂപ്പായി !.വഴിതുറക്കാതെ പുനഃസംഘടന

ന്യുഡൽഹി : കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാരുടെ പേരുകളിൽ ഓരോ ആളുകളെ വെച്ചാൽ തന്നെ കേരളത്തിലെ കോൺഗ്രസ് ഭാരവാഹികളുടെ പട്ടിക ജംബോ ആകും .ആന്റണി, ചെന്നിത്തല ,ഉമ്മൻ ചാണ്ടി ,വേണുഗോപാൽ ,മുല്ലപ്പള്ളി ,സുധാകരൻ ,ചാക്കോ ,വയലാർ ,പിന്നെ സുധീരനും ഗ്രൂപ്പായി വരുമ്പോൾ നിലവിലെ എണ്ണത്തിലും കൂടുതൽ പട്ടിക നീളും.എന്തായാലു കൊഴുപ്പിച്ചും പഴുപ്പിച്ചും പട്ടിക പുറത്തിറങ്ങുമ്പോഴേക്കും ഇവരിൽ തമ്മിലടിയും പലരും ബിജെപിയിലും എത്തുമോ എന്നാണ് പൊതുജനം ചിന്തിക്കുന്നത് .പുനഃ:സഘടനയിലെ അസ്വാരസ്യം മുതലെടുത്ത് ചിലർ പാർട്ടി വിടാനും ശ്രമം ഉണ്ട് . ഉമ്മൻചാണ്ടി–രമേശ് ചെന്നിത്തല–മുല്ലപ്പള്ളി രാമചന്ദൻ ത്രയം ചൊവ്വാഴ്ച രാത്രി വിശദ ചർച്ച നടത്തിയിട്ടും വഴിതുറന്നില്ല. ഭാരവാഹികളുടെ എണ്ണം സംബന്ധിച്ചുപോലും ധാരണ ആയില്ല. പുനഃസംഘടന ഇന്നലെ പൂർത്തിയാക്കുമെന്നാണു നേരത്തെ തീരുമാനിച്ചിരുന്നത്. അതു പ്രകാരം പട്ടിക അന്തിമമാക്കാനായിരുന്നു ചൊവ്വാഴ്ച്ചത്തെ കൂടിയാലോചന. അന്തിമപട്ടിക നീളുമെന്നു അറിയാമായിരുന്നെങ്കിലും ചില കാര്യങ്ങളിലെങ്കിലും ധാരണ പ്രതീക്ഷിച്ചിരുന്നു.


ജംബോസമിതി വേണ്ടെന്ന രാഷ്ട്രീയകാര്യ സമിതിയുടെ പൊതുതീരുമാനത്തിൽ 3 നേതാക്കളും തത്വത്തിൽ ഉറച്ചുനിൽക്കുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യത്തിൽ വാശിയിലുമാണ്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും യോജിക്കുന്നുവെങ്കിലും തങ്ങളുടെ കയ്യിലുള്ള നീണ്ട പട്ടിക എങ്ങനെ ചുരുക്കുമെന്നതിൽ ഇരുവർക്കും പിടിയില്ല. ഇവരുടെ പട്ടിക കൂടാതെയാണു ഗ്രൂപ്പിനതതീതമായി നിൽക്കുന്നവരുടെയും മുതിർന്ന നേതാക്കളുടെയും നോമിനികൾ. കെ.സി.വേണുഗോപാൽ, പി.സി.ചാക്കോ, ബെന്നിബഹനാൻ എന്നിവർ ഇക്കഴിഞ്ഞദിവസങ്ങളിൽ മുല്ലപ്പളളിയെ കണ്ടിരുന്നു.

‘ഒരാൾ ഒരു പദവി’ നടപ്പാക്കണമോയെന്നതിലും തർക്കം തുടരുന്നു. എംഎൽഎമാരെയും എംപിമാരെയും കെപിസിസി ഭാരവാഹിത്വത്തിൽ നിന്നു മാറ്റിനിർത്തി പട്ടിക ചുരുക്കാനാകുമെന്നതിനോടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു പൂർണയോജിപ്പില്ല. വി.ഡി.സതീശൻ, വി.എസ്. ശിവകുമാർ, എ.പി. അനിൽകുമാർ തുടങ്ങിയ എംഎൽഎമാരെ ഭാരവാഹിത്വത്തിലേക്കും കൊണ്ടുവരണമെന്ന നിലപാടിലാണ് ഐ വിഭാഗം.

വർക്കിങ് പ്രസിഡന്റ് പദവി ഒഴിവാക്കി പഴയ വൈസ് പ്രസിഡന്റ് സംവിധാനം മതിയെന്ന മുല്ലപ്പള്ളിയുടെ നിലപാടിനോട് എതിർപ്പില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയെന്നാണു വിവരം. എന്നാൽ ഐയിലെ കെ. സുധാകരനെ നിലവിലുള്ള വർക്കിങ് പ്രസിഡന്റ് പദവിയിൽ നിന്നൊഴിവാക്കുന്നതിനോട് ചെന്നിത്തലയ്ക്കു യോജിപ്പില്ല. ആ പദവിയിൽ തുടരാനുള്ള ശക്തമായ സമ്മർദം കൊടിക്കുന്നിൽ സുരേഷും നടത്തുന്നു.എത്രയും വേഗം പട്ടിക ചുരുക്കി അന്തിമമാക്കുമെന്ന വാഗ്ദാനമാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും നേതാക്കൾക്കു നൽകുന്നത്. 15നകം ഔദ്യോഗികപട്ടിക തയാറാക്കാനാക്കുമോയെന്നാണ് ഇപ്പോൾ മൂവരും നോക്കുന്നത്.

Top