രണ്ടും കൽപ്പിച്ച് പാകിസ്ഥാൻ..!! മസൂദ് അസ്ഹറിനെ വിട്ടയച്ചു..!! അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ച് ഇന്ത്യ

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാൻ ജയിൽ മോചിതനാക്കിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. അതിർത്തികളിൽ പാക്കിസ്ഥാൻ സേനാവിന്യാസം കൂട്ടിയെന്നും സൂചന. ജമ്മു കശ്മീർ, രാജസ്ഥാൻ അതിർത്തികളിൽ ഇന്ത്യ സുരക്ഷ ശക്തമാക്കി. എന്തും നേരിടാൻ തയ്യാറാകാൻ സൈനിക വിഭാഗങ്ങൾക്കു നിർദേശം നൽകി.

നിയമവിരുദ്ധ പ്രവർത്തന നിരോധന ബിൽ (യുഎപിഎ) പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസ്ഹർ. 2001 ലെ പാർലമെന്റ് ആക്രമണം, കഴിഞ്ഞ ഫെബ്രുവരിയിലെ പുൽവാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നൽകിയത് മസൂദ് അസ്ഹർ ആണ്. ഇയാളെ വിട്ടയച്ചതിലൂടെ പാക് സർക്കാർ വ്യക്തമായ സന്ദേശമാണ് ഇന്ത്യക്ക് നൽകിയിരിക്കുന്നത്. തീവ്രവാദി ആക്രമണത്തിന് വരെ മുർന്നേയ്ക്കാമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

കാശ്‌മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിൽ പ്രതികാരമെന്നോണം രാജസ്ഥാനിലെ സിയാൽകോട്ട് – ജമ്മുവിൽ ആക്രമണം നടത്താനാണ് പാകിസ്ഥാന്റെ നീക്കമെന്നാണ് രഹസ്യവിവരം. ഇതിന്റെ ഭാഗമായി പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിക്കാനുള്ള നടപടി പാകിസ്ഥാൻ ആരംഭിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അപ്രതീക്ഷിത നീക്കമുണ്ടായാൽ അത്ഭുതപ്പെടാനില്ലെന്നും കൃത്യമായ പ്ലാനിംഗോടെ അതിനെ നേരിടാൻ ഒരുങ്ങിയിരിക്കണമെന്നും സൈനിക വിഭാഗങ്ങൾക്കും അതിർത്തി സുരക്ഷാ സേനയ്‌ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രകോപനപരമായ നീക്കമുണ്ടായാൽ ശക്തമായ രീതിയിൽ തിരിച്ചടിക്കാനും സേനാ വിഭാഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കാശ്‌മീരിന്റെ പ്രത്യേത പദവി റദ്ദാക്കിയ ഇന്ത്യൻ തീരുമാനത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും പ്രകോപനപരമായ നീക്കങ്ങളുണ്ടായാൽ അന്താരാഷ്ട്ര സമൂഹമാണ് ഉത്തരവാദിയെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. തങ്ങൾ ഏതറ്റം വരെയും പോകുമെന്നും ഇന്ത്യയുമായി ഉടൻ തന്നെ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്നും പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ പറഞ്ഞതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രകോപനം. കാശ്‌മീരിലെ സഹോദരങ്ങൾക്ക് വേണ്ടി അവസാന വെടിയുണ്ടയും, അവസാന സൈനികനും, അവസാന ശ്വാസവും ശേഷിക്കുന്നത് വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനിടയിലാണ് പാക് ഭീകരൻ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽ മോചിതനാക്കിയെന്ന വാർത്ത രഹസ്യാന്വേഷണ ഏജൻസിക്ക് ലഭിക്കുന്നത്. മറ്റ് തീവ്രവാദ സംഘങ്ങളുമായി ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നത് ഏകോപിപ്പിക്കാനാണ് അസറിനെ മോചിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി 14ന് പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ കാർ ബോംബ് ആക്രമണത്തിൽ ആരോപണ വിധേയനായതിന് പിന്നാലെ അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്നാണ് പാകിസ്ഥാൻ അസറിനെ കസ്‌റ്റഡിയിലെടുത്തത്. പിന്നാലെ അസറിനെ ആരോഗ്യ പരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.

Top