ഇടത്തോട്ട് ഇല്ലെങ്കില്‍ മാണിയെ പൂട്ടും!ഇടത്തോട്ടെങ്കില്‍ കേസ്‌ ഫയല്‍ പൂട്ടും.ബാര്‍ കോഴക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ടായി…

തിരുവനന്തപുരം: കെ എം മാണി ത്രിശങ്കുവിൽ .എവിടേക്ക് പോയാലും പാതാളത്തിൽ നിന്നും കരകയറാൻ എന്നാണ് ചിന്ത .ബാര്‍ കോഴക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ടായിരിക്കയാണ് .ഇനി മാണിയുടെ മനം അറിഞ്ഞ അത് പ്രയോഗിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ എന്നും സൂചന . ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായെങ്കിലും കെ.എം. മാണിയുടെ രാഷ്‌ട്രീയതീരുമാനമറിഞ്ഞ്‌ വിലപേശാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതായി റിപ്പോർട്ട് . മാണി ഇടതുമുന്നണിയിലേക്കെങ്കില്‍ കേസ്‌ അവസാനിപ്പിക്കാനാണു സര്‍ക്കാര്‍ നീക്കം. അല്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകും.രണ്ടു സാധ്യതയും നിലനിര്‍ത്തിക്കൊണ്ടാണ്‌ അന്വേഷണ റിപ്പോര്‍ട്ടെന്നു സൂചന. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍, മാണിയെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രങ്ങള്‍ ഇന്നു ചേരുന്ന സി.പി.എം. സെക്രട്ടേറിയറ്റ്‌ ചര്‍ച്ചചെയ്യും. നിര്‍ദേശം ലഭിച്ചാലുടന്‍ കോടതിയില്‍ സമര്‍പ്പിക്കാവുന്ന വിധത്തില്‍ റിപ്പോര്‍ട്ട്‌ തയാറായതായി അന്വേഷണസംഘത്തിലെ പ്രമുഖന്‍  പറഞ്ഞതായി ‘മംഗളം റിപ്പോർട്ട് ചെയ്യുന്നു .

കേസ്‌ ആദ്യമന്വേഷിച്ച വിജിലന്‍സ്‌ പ്രത്യേകസംഘത്തിന്റെ റിപ്പോര്‍ട്ട്‌ മാണിക്കെതിരായിരുന്നു. എന്നാല്‍, അന്നത്തെ യു.ഡി.എഫ്‌. സര്‍ക്കാര്‍ അതു തള്ളി. തുടര്‍ന്നു നടന്ന പുനരന്വേഷണം മാണിക്ക്‌ അനുകൂലമായി. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തുകയും കേരളാ കോണ്‍ഗ്രസ്‌ (എം) യു.ഡി.എഫ്‌. വിടുകയും ചെയ്‌തതോടെയാണു മാണിയെ “വെടക്കാക്കി തനിക്കാക്കാന്‍” എല്‍.ഡി.എഫ്‌. നീക്കമാരംഭിച്ചത്‌.എസ്‌.പി: ആര്‍. സുകേശന്‍ വിരമിച്ചതിനേത്തുടര്‍ന്ന്‌ വിജിലന്‍സ്‌ കോടതി നിര്‍ദേശപ്രകാരം തുടരന്വേഷണത്തിനു പത്തനംതിട്ട എസ്‌.പിയായിരുന്ന കെ. അശോകനെ പ്രത്യേകസംഘത്തലവനാക്കി. അന്വേഷണം പൂര്‍ത്തിയാക്കിയ അശോകന്‍ നിലവില്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ്‌ മേധാവിയാണ്‌.BAR BRIBE -DIH

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഇടതുമുന്നണിയിലെത്താന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് സി.പി.എമ്മിന്റെ വാഗ്ദാനം രണ്ടു മന്ത്രിസ്ഥാനവും രണ്ടു ലോക്‌സഭാ സീറ്റും. മാണി-ജോസഫ് വിഭാഗങ്ങള്‍ പിളരാതെ നിലവിലുള്ള എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച് എല്‍.ഡി.എഫിലെത്തണമെന്നാണ് സി.പി.എമ്മിന്റെ ഡിമാന്‍ഡ്. എന്നാല്‍ മൂന്നു മന്ത്രിസ്ഥാനം, മൂന്നു പാര്‍ലമെന്റ് സീറ്റ്, 22 നിയമസഭാ സീറ്റ് എന്നിവ ഉറപ്പുനല്‍കണമെന്നാണ് മാണിഗ്രൂപ്പിന്റെ ആവശ്യം. വിഷയം സി.പി.എം. സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.ഇന്ന് മുതല്‍ കോട്ടയത്തു നടക്കുന്ന കേരള കോണ്‍ഗ്രസ് (എം) സംസ്ഥാനസമ്മേളനത്തിലും പ്രഖ്യാപനമുണ്ടാകില്ല. ഏതു മുന്നണിക്കൊപ്പമാണെന്ന് സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി നേരത്തെ പറഞ്ഞിരുന്നെങ്കിലും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, മുന്‍ മന്ത്രി മോന്‍സ് ജോസഫ് എന്നിവര്‍ ശക്തമായ എതിര്‍പ്പാണ് ഉന്നയിച്ചത്.

അതേസമയം പാര്‍ട്ടി പിളര്‍ന്നാലും നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ജോസ് കെ. മാണിക്കൊപ്പമുള്ളവരുടെ സമീപനം.എന്നാല്‍ പാര്‍ട്ടി പിളരാതെ വരുന്നതിനോടാണ് തങ്ങള്‍ക്ക് താല്‍പര്യമെന്ന് സി.പി.എം. നയം വ്യക്തമാക്കിയതോടെയാണ് സമ്മേളനത്തില്‍ മുന്നണി പ്രഖ്യാപനം വേണ്ടെന്ന നിലപാടില്‍ നേതൃത്വം എത്തിയത്. ജോസഫ് വിഭാഗത്തെക്കൂടി അനുനയിപ്പിക്കാനാണു രണ്ടു മന്ത്രി സ്ഥാനവും രണ്ട് എം.പി. സ്ഥാനവും സി.പി.എം. വാഗ്ദാനം ചെയ്തത്. ഇടതുമുന്നണിയിലേക്ക് പോകുന്നതിനെ സി.എഫ്. തോമസ് ശക്തമായി എതിര്‍ക്കുകയാണ്. നിലവില്‍ ഇടതുമുന്നണിയില്‍ ചേരേണ്ടതില്ലെന്ന വികാരത്തിലാണ് പി.ജെ. ജോസഫും. കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുളള നീക്കം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ പല തദ്ധേശസ്വയം ഭരണ സ്ഥാപനങ്ങളിലും പ്രസിഡന്റ്, െവെസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സഹകരിച്ച് തുടങ്ങിയിട്ടുണ്ട്

Top