രാജ്യത്ത് എട്ടിടങ്ങളിൽ പുതിയ ഗവർണർമാർ ; പി.എസ് ശ്രീധരൻ പിള്ള ഗോവ ഗവർണർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് എട്ടിടങ്ങളിൽ ഇനി പുതിയ ഗവർണർ.ബി.ജെ.പി സംസ്ഥാന നേതാവ് പി.എസ് ശ്രീധരൻ പിള്ള ഗോവയിലെ പുതിയ ഗവർണർ. മിസോറാം ഗവർണറായിരുന്നു പി.എസ്.ശ്രീധരൻ പിള്ള.

കർണാടക – തവാർചന്ദ് ഗെഹ്ലോട്ട്, ഹരിയാന – ഭണ്ഡാരു ദത്താത്രേയ, മധ്യപ്രദേശ്- മംഗുഭായി പേട്ടൽ, മിസോറാം – ഹരിബാബു കംപാപറ്റി, ത്രിപുര- സത്യദേവ് നാരായൺ ആര്യ, ഹിമാചൽപ്രദേശ്- രാജേന്ദ്രൻ വിശ്വനാശ് അർലേക്കർ, ഝാർഖണ്ഡ്- രമേശ് ഭായിസ് എന്നിങ്ങനെയാണ് പുതിയ ഗവർണർ നിയമനം.

ഇതിൽ തവാർചന്ദ് ഗെഹ്ലോട്ട് നിലവിൽ കേന്ദ്രമന്ത്രിയാണ്.

Top