യുപിയിൽ ബിജെപി 74 സീറ്റ് നേടും!!!പ്രിയങ്ക പരാജയപ്പെട്ട പരീക്ഷണം-യോഗി

ഗോരഖ്പുർ: ഉത്തർപ്രദേശിൽ ബിജെപി സഖ്യം സംസ്ഥാനത്ത് 74 സീറ്റുകള്‍ നേടും. പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കിയത് പരാജയപ്പെട്ട പരീക്ഷണമാകും. കേരളത്തില്‍ ബിജെപി വൻ മുന്നേറ്റമുണ്ടാക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.രാജ്യം മുഴുവന്‍ ഒരേ മുദ്രാവാക്യമാണ്. ഒരുവട്ടം കൂടി മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യം. 2019ല്‍ 2014ലേക്കാള്‍ വലിയ വിജയം ബിജെപി നേടും. സാധാരണ ജനങ്ങള്‍ മോദിക്കൊപ്പമാണ്. പ്രിയങ്ക ഗാന്ധിയെ കടന്നാക്രമിച്ച യോഗി പ്രിയങ്ക ഗാന്ധിക്ക് ഒരു സ്വാധീനവും ചെലുത്താനാവില്ലന്നും പറഞ്ഞു. കഴിഞ്ഞതവണ അവർ പ്രചാരണം നടത്തിയപ്പോഴും തോറ്റുന്നും യോഗി പറഞ്ഞു.മഹാസഖ്യം ജാതിരാഷ്ട്രീയം കളിക്കുകയാണ്. ജാതിരാഷ്ട്രീയം യുപിയും ഇന്ത്യയും ഉപേക്ഷിച്ചതാണ്. യുപിയില്‍ ബിജെപി സഖ്യം 74 ലധികം സീറ്റ് നേടും. ദേശീയതലത്തില്‍ 400ലധികം സീറ്റ് നേടും. കേരളത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും യോഗി പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം  യുപിയിലെ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തെ പരിഹസിച്ച് യോഗി ആദിത്യനാഥ്. ആന സൈക്കിളിന്റെ മുകളില്‍ കയറി യാത്ര നടത്തുന്ന സ്ഥിതിയാണ്, ടയറുകള്‍ പഞ്ചറാകും എന്നത് മാത്രമാണ് അതിന്റെ അനന്തരഫലമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോദി സര്‍ക്കാര്‍ ഇതു വരെ നടപ്പാക്കിയ ക്ഷേമ പദ്ധതികളൊന്നും ജനങ്ങളെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍ തിരിക്കുന്നതായിരുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പാവപ്പെട്ട ജനങ്ങളുടെ ഉന്നമനം മാത്രമായിരുന്നു പദ്ധതികളിലൂടെ നടപ്പാക്കിയത്. എന്നാല്‍ കഴിഞ്ഞ 55 വര്‍ഷം അധികാരത്തിലിരുന്നിട്ടും കോണ്‍ഗ്രസ് എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്, അതേസമയം അഞ്ച് വര്‍ഷം മോദി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കുംഭമേളക്കിടെ പ്രധാനമന്ത്രി ശുചീകരണ തൊഴിലാളികളുടെ പാദസേവ ചെയ്തതിനെയും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. കൃഷ്ണന്‍ തന്റെ സുഹൃത്ത് സുദാമാവിന്റെ കാല്‍ കഴുകിയത് പോലെയാണ് അദ്ദേഹം ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകിയതെന്നും ആദിത്യനാഥ് പറഞ്ഞു.

Top