നടന്‍ അബി അന്തരിച്ചു; മിമിക്രി വേദികളില്‍ ചിരിയൂടെ പൂരം തീര്‍ത്ത കലാകാരന്‍

തിരുവനന്തപുരം: ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി അന്തരിച്ചു. 52 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവനടന്‍ ഷൈന്‍ നിഗം മകനാണ്.

മൂവാറ്റുപുഴ സ്വദേശിയായ ഹബീബുള്ള, അബി എന്ന പേരിലാണ് മിമിക്രി വേദികളിലും സിനിമയിലും ശ്രദ്ധേയനായത്. കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍ എന്നീ ട്രൂപ്പുകളില്‍ കലാ ജീവിതം തുടങ്ങിയ അദ്ദേഹം അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നയം വ്യക്തമാക്കുന്നു എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന കറുത്ത സൂര്യനാണ് അദ്ദേഹം അഭിനയിച്ച അവസാനത്തെ ചിത്രം.

Top