ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകും; അമല പോളുമായുള്ള ബന്ധത്തെക്കുറിച്ച് വിജയ് പറയുന്നു

director

അടുത്തിടെ ചലച്ചിത്രരംഗത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടി അമല പോളും എഎല്‍ വിജയുമായുള്ള വിവാഹമോചനം. ആദ്യം ഗോസിപ്പാണെന്ന് ചിലര്‍ വിശ്വസിച്ചു. എന്നാല്‍, ഇരുവരും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത സത്യം തന്നെയാണ്. ഇതിനെക്കുറിച്ച് വിജയ് പറയുന്നതിങ്ങനെ.

ഇപ്പോള്‍ ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങള്‍ ഇതില്‍ ബന്ധപ്പെട്ട് കിടക്കുന്നു. എന്തുതന്നെ ആയാലും ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകും.വിജയ് പറയുന്നു. എന്നാല്‍ അമല പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറാല്ലെന്നും വിജയ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Amala-Paul-Vijay-Wedding-Reception-Photo-Harris-Jayaraj

വിവാഹശേഷവും അമല ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. വിവാഹശേഷമുള്ള അമലയുടെ സിനിമാ മോഹമാണ് ബന്ധത്തിന് വിള്ളല്‍ വീഴാന്‍ കാരണമെന്നാണ് പറയുന്നത്. വിവാഹത്തിന് ശേഷം അമല തുടരെ തുടരെ ചിത്രങ്ങളില്‍ കരാര്‍ ഒപ്പിടുകയായിരുന്നു. ഇത് വിജയ്യുടെ മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല അമലയുടെയും വിജയ്യുടെയും ജീവിതരീതിയിലും ഒത്തൊരുമ ഇല്ലായിരുന്നെന്നും അടുത്തസുഹൃത്തുക്കളും വ്യക്തമാക്കി.

Top