വിപ്ളവകാരിക്ക് ഇനി ആത്മീയ പ്രഭാഷകന്‍ കൂട്ട് !.. സിന്ധു ജോയ് വിവാഹിതയായി!താന്‍ വളരെ എക്‌സസൈറ്റാഡാണെന്ന് സിന്ധു ജോയി

കൊച്ചി: മുന്‍ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി വിവാഹിതയായി. മാധ്യമപ്രവര്‍ത്തകനും വ്യാവസായിമായ ശാന്തിമോന്‍ ജേക്കബാണു വരന്‍. എറണാകുളം സെന്‍ മേരിസ് കത്തീഡ്രലിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. താന്‍ വളരെ എക്‌സസൈറ്റാഡാണ് എന്നായിരുന്നു വിവാഹത്തെക്കുറിച്ച സിന്ധു ജോയി പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമാണ് ശാന്തിമോന്‍ ജേക്കബ്. എറണാകുളത്തെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലക്കയില്‍ വെച്ച് മെയ് ഏഴിനായിരുന്നു ഇരുവരുടെയും മനസമ്മതം നടന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ശാന്തിമോന് ഇംഗ്ലണ്ടില്‍ ബിസിനസാണ്. അടിമാലി സ്വദേശിയായ ശാന്തിമോന്റെ ഭാര്യ മൂന്ന് വര്‍ഷം മുമ്പ് മരിച്ചതിന് തുടര്‍ന്ന് ശാന്തിമോന്‍ ആത്മീയ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാഷ്ട്രീയം വിടുമോ വിവാഹത്തിന് ശേഷം സിന്ധുജോയ് രാഷ്ട്രീയത്തില്‍ നിന്ന് തത്ക്കാലം മാറി നില്‍ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. കുടുംബത്തിന് പ്രാധാന്യം നല്‍കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും സിന്ധു പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ശാന്തിമോനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനാണ് തീരുമാനം. sindu joyരാഷ്ട്രീയം പൂര്‍ണമായി വിടുന്നില്ല ഇംഗ്ലണ്ടിലേക്ക് പോയാലും രാഷ്ട്രീയപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുകെയും അഭിപ്രായം പറയുന്നത് തുടരുകെയും ചെയ്യുമെന്നും സിന്ധുജോയ് അറിയിച്ചിട്ടുണ്ട്.  ഭാര്യയെ കുറിച്ച് ശാന്തിമോന്‍ എഴുതിയ മിനി ഒരു സക്രാരിയുടെ ഓര്‍മ്മ എന്ന പുസ്തകം വായിച്ച ശേഷമാണ് തനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയതെന്ന് സിന്ധു പറഞ്ഞിരുന്നു. അമ്മയെ കുറിച്ച് താന്‍ എഴുതിയ അനുസ്മരണ കുറിപ്പും അദ്ദേഹം വായിച്ചിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഒരുമിക്കാന്‍ തീരുമാനിച്ചതെന്ന് സിന്ധു പറഞ്ഞു.
വിവാഹത്തിന് സിന്ധു അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും ശാന്തിമോന്‍ സമ്മാനമായി നല്‍കിയതായിരുന്നു. പ്രത്യേകം ഡിസൈന്‍ ചെയ്ത ഗൗണായിരുന്നു സിന്ധു വിവാഹത്തിന് അണിഞ്ഞിരുന്നത്. കഴിഞ്ഞ മൂന്നു മാസം മുമ്പാണ് ശാന്തിമോന്‍ സിന്ധുവിനെ പ്രെപ്പോസ് ചെയ്തത്. ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top