വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറി; സര്‍വ്വകലാശാല പ്രൊഫസര്‍ തൂങ്ങി മരിച്ചു

suicide

വാരണസി: ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. സംഭവത്തില്‍ മനംനൊന്ത് വധുവായ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രൊഫസര്‍ ആത്മഹത്യ ചെയ്തു. ചരിത്ര അദ്ധ്യാപിക സ്വാതി പാണ്ഡെയാണ് തൂങ്ങി മരിച്ചത്. വിവാഹത്തിന് ഒന്നോ രണ്ടോ ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കാരണം വ്യക്തമാക്കാതെ വരന്‍ പിന്മാറിയത്.

വിവാഹം മുടങ്ങിയതിലെ വിഷമവും തന്റെ കുടുംബത്തിന് അപമാനം സഹിക്കേണ്ടി വന്നതും താങ്ങാന്‍ കഴിയില്ലെന്ന്് പറഞ്ഞാണ് സ്വാതി ആത്മഹത്യ ചെയ്തത്. സ്വാതി എഴുതിവെച്ച ആത്മഹത്യാ കുറിപ്പില്‍ ഇതൊക്കെ പറയുന്നുണ്ട്. ബാദി ഗൈബിയിലെ വസതിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സ്വാതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകളുടെ ആത്മഹത്യയില്‍ യുവാവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്വാതിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഡീസല്‍ ലോക്കോമോട്ടീവ് കമ്പനിയില്‍ എഞ്ചിനീയറായ യുവാവുമായിട്ടായിരുന്നു സ്വാതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

Top