വിജയ്‌യുടെ റാലിയിൽ വൻ ദുരന്തത്തിൽ 38 പേർ മരിച്ചതായി റിപ്പോർട്ട്.മുന്നറിയിപ്പ് അവഗണിച്ചെന്ന് പൊലീസ്; പ്രതികരിക്കാതെ ടിവികെ.ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ

കരൂര്‍: വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ അടക്കം 38 പേര്‍ മരിച്ചതായായി റിപ്പോർട്ട്. 58ല്‍ അധികം പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ദുരന്തത്തെ കുറിച്ച് ജുഡീഷ്യഷൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. തമിഴ്നാട് ഹൈക്കോടതി മുൻ ജഡ്ജി അരുൺ ജഗതീശൻ അന്വേഷിക്കും. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകമമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് നിർദേശം നൽകിയതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കരൂരിലെ അപകടത്തിൽ ടിവികെ പ്രതിസന്ധിയിൽ. അപകടം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ടിവികെ മുന്നറിയിപ്പ് അവഗണിച്ചെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ടിവികെയും നടനും പാർട്ടി അധ്യക്ഷനുമായി വിജയിയും ഏറ്റെടുക്കേണ്ട സാഹചര്യത്തിലേക്കാണ് എത്തിയിരിക്കുന്നത്. തുറന്ന സ്ഥലത്തേക്ക് പരിപാടി നടത്തണമെന്ന് ടിവികെയ്ക്ക് നിർദേശം പൊലീസ് നൽകിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ടിവികെ നേതാക്കൾ ഇതിന് തയാറായില്ലെന്ന് പൊലീസ് അറിയിച്ചു.പരിക്കേറ്റവരെ കരൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.

അതേസമയം അപകടം നടന്ന ഇത്രയും സമയം കഴിഞ്ഞും ടിവികെയുടെ ഭാ​ഗത്ത് നിന്ന് ഒരു പ്രതികരണം പോലും ഉണ്ടായിട്ടില്ല. 38 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപകടത്തിന് പിന്നാലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വിമാനത്തിൽ വിജയ് ചെന്നൈയിലേക്ക് പുറപ്പെട്ടു.

67 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ‌ 12 പേരുടെ നില ​ഗുരുതരമായി തുടരുകയായിരന്നു. തമിഴ്നാട് ആരോ​ഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ പൊലീസ് സേസ കരൂരിലേക്കെത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപയും ടപരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ധനസഹായമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കരൂരിലേക്ക് പുറപ്പെട്ടു.

 

Top