ഹിന്ദുക്കളെ അപമാനിച്ചതായി പരാതി; നടൻ വിജയിക്കെതിരെ പോലീസ് കേസെടുത്തു

പ്രശസ്തിക്കു വേണ്ടി താരങ്ങളുടെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയും പരാതികള്‍ കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് ഇരയായി സൂപ്പര്‍ താരം വിജയിയും. ഹിന്ദു മക്കള്‍ മുന്നണിയാണ് താരത്തിനെതിരെ പരാതി നല്‍കിയത്. വിജയിയുടെ ആരാധകരിലാരോ വരച്ച ചിത്രത്തിന്റെ പേരിലാണ് ഹിന്ദുക്കളെ വിജയ് അപമാനിച്ചു എന്ന് കേസ് നല്‍കിയിരിക്കുന്നത്.

ത്രിശൂലം പിടിച്ചു നില്‍ക്കുന്നതായാണ് വിജയിയുടെ ചിത്രം. ശൂലം പിടിച്ചു നില്‍ക്കുന്ന ചിത്രത്തില്‍ വിജയ് ഷൂ ധരിച്ചിട്ടുണ്ടെന്നും ഇത് ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നുമാണ് ഹിന്ദു മക്കള്‍ മുന്നണിയുടെ വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ അനാവാശ്യ വാദം കമല്‍ ഹാസ്സനെതിരെയും ഉന്നയിച്ചിരുന്നു. മഹാഭാരതത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന പല സാഹചര്യങ്ങളും ഉണ്ടെന്ന പ്രസ്താവനയായിരുന്നു അന്ന് വിവാദം.

Top