തെറിയിലെ ഇളയ ദളപതിയുടെ വില്ലനായി എത്തുന്നത് കൊച്ചിക്കാന്‍ ബിനീഷ്; തെറിയിലേക്ക് എത്തിയ വഴികള്‍ ഇങ്ങനെ ..

ഇളയ ദളപതിയുടെ തെറിയില്‍ വില്ലനായി എത്തുന്നത് നമ്മുടെ കൊച്ചിക്കാരന്‍ ബിനീഷ്. മലയാളത്തില്‍ നിരവധി വില്ലന്‍ വേഷങ്ങള്‍ ചെയ്ത തോപ്പുംപടി സ്വദേശിയായ ബിനീഷ് ബാസ്റ്റിന്‍ ആക്ഷന്‍ ഹീറോ ബിജുവിലാണ് അവസാനമായി വേഷമിട്ടിത്. വിജയ് യുടെ തെറിയില്‍ ഏറെ പ്രധാനമുള്ള വില്ലന്‍ വേഷമാണ് ബിനീഷ് അവതിരിപ്പിക്കുന്നത്.

സിനിമയില്‍ അഭിനയിക്കണമെന്ന മോഹം സ്‌കൂളില്‍ പഠിച്ചിരുന്ന കാലം മുതലേ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് മോഡലിങ്ങും ബോഡി ബില്‍ഡിങും ഒക്കെ തിരഞ്ഞെടുത്തത്. ഏതെങ്കിലും ഒരു സിനിമയുടെയയെങ്കിലും ഭാഗമാകാന്‍ ആഗ്രഹിച്ചു നിന്നപ്പോഴാണ് പാണ്ടിപ്പടയിലേക്ക് രാജന്‍ പി ദേവിന്റെ ഗുണ്ടയുടെ സഹായിയായുള്ള വേഷം ലഭിച്ചതെന്ന് ബിനീഷ് മേനാരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിട്ടിയ ഉടനേ ഇരുകൈയും നീട്ടി അങ്ങ് സ്വീകരിച്ചു. പിന്നെ ലഭിച്ചതെല്ലാം തന്നെ ഈ തരത്തിലുള്ള വേഷങ്ങളായിരുന്നു. ഒന്നും വേണ്ടെന്നു വച്ചില്ല. കാരണം ഞാന്‍ സിനിമയെ അത്രത്തോളം സ്‌നേഹിക്കുന്നുണ്ടായിരുന്നു. പിന്നെ ഡയലോഗു പറയണമെന്ന ആഗ്രഹമായി. പിന്നെ വലിയ പടങ്ങളില്‍ വില്ലനാകണമെന്ന ആഗ്രഹമായി. അങ്ങനെ ലാലേട്ടന്‍, മമ്മൂക്ക, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയവരുടെയൊക്കെ ചിത്രങ്ങളില്‍ വേഷങ്ങള്‍ ലഭിച്ചു.
തീരെ പ്രതീക്ഷിക്കാതെ കിട്ടിയ ഒരു വേഷമാണ് തെറിയിലെ പ്രേം എന്ന കാരക്ടര്‍. ആക്ഷന്‍ ബീറോ ബിജുവിലെ വേഷത്തിനു ശേഷം എനിക്കു ലഭിച്ച വേഷമാണിത്. ‘തെറി’യിലേക്ക് അറ്റ്‌ലീ കേരളത്തില്‍ നിന്നുള്ള ഒരു വില്ലനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ആദ്യം അവര്‍ എന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് എന്നെ വിളിക്കുന്നത്. ഏതെങ്കിലും രണ്ടു വിഡിയോസ് അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. മോഹന്‍ലാലിന്റെ കൂടെ ഉള്ള എയ്ഞ്ചല്‍ ജോണിന്റെ ഒരു വിഡിയോയും കാട്ടു മാക്കാനിലെ പ്രമോസോങ്ങിനു വേണ്ടി ചെയ്ത വിഡിയോയുമാണ് അയച്ചു കൊടുത്തത്. ഇതു കണ്ട് ഇഷ്ടപ്പെട്ട അറ്റ്‌ലീ എന്നോടു വണ്ടികയറിക്കൊള്ളാന്‍ ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയ ശേഷമാണ് എനിക്കു വില്ലനാകാനുള്ള ഭാഗ്യം കൈവന്നതെന്ന ബിനീഷ് പറഞ്ഞു.

വിജയ് ഫാന്‍സൊക്കെ വലിയ ഹെല്‍പാണ്. ഇവിടെ മമ്മൂക്കയെ ഒക്കെ കാണുന്നതു പോലയാ അവിടെ അവരൊക്കെ എന്നെ കണ്ടത്. സാര്‍ എന്നൊക്കയാ എന്നെ വിളിച്ചത്. സാര്‍ എന്നൊന്നും വിളിക്കേണ്ട, പേരു വിളിച്ചാല്‍ മതിയെന്ന് അവരോട് പറഞ്ഞു. അത്രയും ആരാധനയാണ് അവര്‍ക്കൊക്കെ. കേരളത്തിലെ വിജയ് ഫാന്‍സുകാരും ഇപ്പോള്‍ എന്നെ വിളിക്കാറുണ്ട്. ഇനി അടുത്തത് മലയാളത്തില്‍ കോമഡി വേഷങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുകയാണ് ഈ വില്ലന്‍ !

Top