ഇഫ്താര്‍ വിരുന്നൊരുക്കി ഇളയ ദളപതി;

ഇഫ്താര്‍ വിരുന്നൊരുക്കി ഇളയ ദളപതി; സോഷ്യല്‍ മീഡിയയില്‍ വിജയ് നോമ്പുതുറ വൈറലാകുന്നു

ifthar_vijayഎന്നും വേറിട്ട വഴിയിലൂടെയാണ് സൂപ്പര്‍ നായകന്‍ വിജയിയുടെ യാത്ര. അഭിനയ രംഗത്ത് മുടിചൂടാ മന്നനായി വാഴുമ്പോഴും തമിഴത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറെ ചെയ്യുന്ന നടനെന്ന നില്ലയില്‍ അറിയപ്പെടുന്ന താരമാണ് വിജയ്. എന്നാല്‍ നോമ്പുകാലത്ത് നൂറ് മുസ്‌ലിം സഹോദരങ്ങള്‍ക്ക് ഇഫ്താര്‍ ഒരുക്കി ആരാധകര്‍ക്കൊപ്പം കൂടുകയാണ് വിജയ്. കഴിഞ്ഞ ദിവസമാണ് തന്റെ സുഹൃത്തുക്കളെയും പ്രാദേശിക മതപണ്ഡിതന്മാരെയും പങ്കെടുപ്പിച്ച് താരം നോമ്പ്തുറ ഒരുക്കിയത്.വിജയ് പ്രാദേശിക മുസ്‌ലിം വേഷം ധരിച്ച് ഭക്ഷണം വിളമ്പുന്നതിന്റെയും വിരുന്നിന് പങ്കെടുത്തവരോട് കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയയിലും വൈറലായി കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top