നെഞ്ചുവേദനയെ തുടര്‍ന്ന് നടന്‍ ശരത് കുമാര്‍ ആശുപത്രിയില്‍

Sarath-Kumar

ചെന്നൈ: താരങ്ങള്‍ക്ക് എന്തെങ്കിലും അസുഖം എന്നു കേട്ടാല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂടും. ചലച്ചിത്ര താരങ്ങളുടെ അടുത്തിടെയുണ്ടായ തുടര്‍ച്ചയായ മരണമാണ് എല്ലാവരെയും ഭയപ്പെടുത്തുന്നത്. ഇതിനിടയിലാണ് പ്രശസ്ത തമിഴ് താരം ശരത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത വന്നത്.

നെഞ്ചുവേദനയെത്തുടര്‍ന്നാണ് ശരത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെയാണു ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് 61 വയസുകാരനായ ശരത്കുമാറിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ഇന്നു തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top