കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ജെയ് ഹിന്ദ് ടി.വി !..പ്രിയങ്കരിയായ ജയ് ഹിന്ദ് ടി.വി.’ക്ക് വോട്ട് ചെയ്യുക

കൊച്ചിയില്‍ കോണ്‍ഗ്രസ് സ്താനാര്‍ഥി പ്രിയങ്കരിയായ ജെയ് ഹിന്ദ് ടി.വി. ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ടി.വി.ചാനലിന് വോട്ട് അഭ്യര്‍ഥിച്ച് ഒരു പാര്‍ട്ടി വന്നിരിക്കുന്നതെന്ന് പൊതുജനം ചിന്തിച്ചു കളിയാക്കിയേക്കാം .എന്നാല്‍ തെറ്റിയതൊന്നുമല്ല.കൊച്ചി എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ മല്‍സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയുടെ പേര്‌ ജയ്ഹിന്ദ്‌. അവരുടെ പേരിന്റെ ഇനിഷ്യല്‍ ടി.വി.യെന്നും. അതായത് ചേന്ദമംഗലം 13-ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയുടെ പേര്‌ ജയ്ഹിന്ദ്‌ ടി.വി. ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററുകളും ചുവരെഴുത്തുകളും ജയ്ഹിന്ദ്‌ ടി.വി.ക്ക്‌ വോട്ട്‌ ചോദിച്ചുള്ളതാണ്‌. jaihind-tvകേരളത്തിലെ മറ്റൊരു ചാനലിനും സ്ഥാനാര്‍ഥിക്കും അഭിമാനിക്കാന്‍ കഴിയാത്ത യാദൃശ്ചികത.ഈ ജയ്ഹിന്ദും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയാണെന്നത്‌ മറ്റൊരു ആശ്ചര്യകരമായ സമാനത! സ്ഥാനാര്‍ഥി ജയ്ഹിന്ദ്‌ ടി.വി.യുടെ ഭര്‍ത്താവിന്റെ പേര്‌ മോഹനന്‍. ജയ്ഹിന്ദ്‌ ടി.വി. സി.ഇ.ഒ യുടെ പേരും മോഹനന്‍ ശ്രീ.കെ.പി.മോഹനന്‍!

പിതാവ് വിജയന്‍ ക‍ടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നതു കൊണ്ടാകാം തനിക്കിങ്ങനെ പേരിട്ടതെന്ന് ജയ്ഹിന്ദ്‌ പറഞ്ഞു. വീട്ടുപേര് തറയില്‍. അതോടെ ഇനിഷ്യല്‍ ടി.വി.യെന്നായി. കോളജില്‍ പഠിക്കുമ്പോള്‍ സഹപാഠികള്‍ തന്നെ കാണുമ്പോള്‍ ഭാരത് മാതാ കീ ജയ് എന്നു വിളിച്ചു കളിയാക്കിയിരുന്ന കാര്യവും ജയ്ഹിന്ദ്‌ ഒാര്‍ക്കുന്നു. മുമ്പ് സഹോദരന്‍ ഇതേ വാര്‍ഡില്‍ മത്സരിച്ച് പഞ്ചായത്ത് മെമ്പറായിരുന്നു. ഇത്തവണ വനിതാ വാര്‍ഡായതോടെയാണ് ജയ്ഹിന്ദിന് നറുക്ക് വ‌ീണത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top