ടി ജയകൃഷ്ണന്റെ തോൽവിയും ബിജെപിയുടെ വിജയവും യുഡിഎഫിൽ കലാപം.കണ്ണൂരിൽ സുധാകരനെതിരെ നീക്കം ശക്തമാകുന്നു .

കണ്ണൂർ :കണ്ണൂർ കോർപ്പറേഷൻ പളളിക്കുന്ന് ഡിവിഷനിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ടി ജയകൃഷ്ണന്റെ തോൽവിയും ബിജെപിയുടെ വിജയവും യുഡിഎഫിലെ മറ്റൊരു കലാപത്തിന് വഴി തുറക്കുന്നു.പ്രസിദ്ധമായ ഇരിക്കൂർ മാമനത്തമ്പലം ക്ഷേത്ര മുൻ ട്രസ്റ്റിയുടെ മകനും അതിപ്രശസ്തമായ താഴത്ത് നമ്പ്യാർ തറവാട്ടഗമായ ജയകൃഷ്ണനെ സുധാകരവിഭാഗം വോട്ട് ബിജെപിക്ക് മറിച്ച് കാലുവാരിയതാണെന്ന ആക്ഷേപം അതിശക്തമാണ്. തന്നെ കാലുവാരി തോല്പിച്ചുവെന്ന് ജയകൃഷ്ണനും ആരോപിക്കുന്നുണ്ട്. ഈ വിഷയം നായർ സമുദായത്തെ കോൺഗ്രസിനും സുധാകരനും എതിരെ തിരിച്ചിട്ടുണ്ട് .

കണ്ണൂർ കോർപ്പറേഷൻ പളളിക്കുന്ന് ഡിവിഷനിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ടി ജയകൃഷ്ണന്റെ തോൽവിയും ബിജെപിയുടെ വിജയവും യുഡിഎഫിലെ മറ്റൊരു കലാപത്തിന് വഴി തുറക്കുന്നു.പ്രസിദ്ധമായ ഇരിക്കൂർ മാമനത്തമ്പലം ക്ഷേത്ര മുൻ ട്രസ്റ്റിയുടെ മകനും അതിപ്രശസ്തമായ താഴത്ത് നമ്പ്യാർ തറവാട്ടഗമായ ജയകൃഷ്ണനെ സുധാകരവിഭാഗം വോട്ട് ബിജെപിക്ക് മറിച്ച് കാലുവാരിയതാണെന്ന ആക്ഷേപം അതിശക്തമാണ്. തന്നെ കാലുവാരി തോല്പിച്ചുവെന്ന് ജയകൃഷ്ണനും ആരോപിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുധാകരന്റെ നമ്പ്യാർ വിരുദ്ധ നിലപാടിന്റെ അവസാനത്തെ ഇരയാണ് ജില്ലയിൽ ഇന്ന് പള്ളിക്കുന്ന് ഡിവിഷനിൽ മത്സരിച്ച DCC ജനറൽ സെക്രട്ടറി കൂടിയായ ജയകൃഷ്ണൻ.

1991 ൽ നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ കെസി വേണുഗോപാലിന്റെ നിർണ്ണായക നീക്കമായിരുന്നു അന്ന് സുധാകരനെ DCC പ്രസിഡന്റ് സ്ഥാനത്തെത്തിച്ചത്. എന്നാൽ പിന്നീട് കെ.സി വേണുഗോപാലിനെ അകാരണമായി ജില്ലയിൽ നിന്നെമ്പാടും പൂർണ്ണമായി തഴയുകയായിരുന്നു സുധാകരൻ .
നായർ, നമ്പ്യാർ സമുദായഗംങ്ങളായ കോൺഗ്രസ് നേതാക്കളോട് കടുത്ത വിരേധം വച്ചു പുലർത്തുന്നത് നേരത്തെ തന്നെ കോൺഗ്രസ്സ് പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്.

BJP ക്ക് വോട്ട് മറിച്ച് DCC ജനറൽ സെക്രട്ടറിയെ തോല്പിച്ചത് നിസ്സാരമായി കാണാൻ പറ്റില്ല എന്ന നിലപാടിലാണ് ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ. NSS, നമ്പ്യാർ മഹാസഭ എന്നീ സമുദായ സംഘടനകളുമായി ഏറെ അടുപ്പമുള്ള ജയകൃഷ്ണനെ പരാജയപ്പെടുത്തിയത് അവരെയും ആശങ്കപ്പെടുത്തിയിരിക്കയാണ്.യമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ നിന്നും KC ജോസഫ് മാറുന്ന പക്ഷം ഇരിക്കൂർ മാമനം ക്ഷേത്ര ട്രസ്റ്റി കുടുംബമെന്ന പരിഗണന കൂടി നൽകി ജയകൃഷ്ണന് കോൺഗ്രസ്സ് ടിക്കറ്റ് നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

അതേസമയം മാത്രമല്ല പികെ രാകേഷിനെ പിന്തുണക്കുന്ന ജെമിനി അടക്കമുള്ള സ്ഥാനാർത്ഥികൾ തോട്ടത്തിൽ വലിയ വിവാദം ആയിട്ടുണ്ട് .ഇപ്പോഴത്തെ മേയർ ടി ഓ മോഹനൻ താമസിക്കുന്ന വാർഡും തോറ്റിരിക്കുന്നു .പികെ രാകേഷിനെ പിന്തുണക്കുന്ന സ്ഥാനാർത്ഥികളെ തിരഞ്ഞുപിടിച്ച് തോൽപ്പിച്ച് എന്നും ആരോപണം ഉണ്ട് .അത് വിരൽ ചൂണ്ടുന്നത് നിലവിലെ മേയർ ടി.ഓ മോഹനന് നേരെയാണ് . കണ്ണൂരിലെ പ്രമുഖ അഭിഭാഷകനും സുധാകരനെ അടുപ്പക്കാരനുമായ അഭിഭാഷന്റെ ബന്ധു തോറ്റതും വലിയ ചർച്ച ആയിട്ടുണ്ട് .

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയപ്രതീക്ഷയുള്ള കണ്ണൂര്‍ മണ്ഡലത്തിലെ സാധ്യത ഇല്ലാതാക്കുന്ന തരത്തിലുള്ള ഗ്രൂപ്പുപോരാണു നടക്കുന്നത്‌.കണ്ണൂരിലെ സ്‌ഥാനാര്‍ഥിക്കായും ചര്‍ച്ച നടക്കുന്നു.സതീശന്‍ പാച്ചേനി മത്സരിക്കാനിറങ്ങിയാല്‍ എതിര്‍ക്കുമെന്ന്‌ തിയ്യസമുദായം എതിർക്കും.നായർ സമുദായവും ക്രിസ്ത്യൻ സമുദായവും അതീശനെ എതിർക്കും എന്നതിൽ സാമ്യം ഇല്ല.കണ്ണൂരില്‍ കെ.സുധാകരന്‍ എം.പിയുടെ അപ്രമാദിത്വം ഏശുന്നില്ലെന്ന സൂചനകളും പുറത്തുവരുന്നു. വര്‍ഷങ്ങളായി സുധാകരനായിരുന്നു കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക്‌. എന്നാല്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ഇതു ചോദ്യംചെയ്യപ്പെട്ടു.

മേയര്‍ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ പിന്‍തുണച്ച പികെ രാഗേഷിനെതിരെ രണ്ട് വോട്ടിനാണ് കെ സുധാകരന്‍റെ എതിരാളി ടിഒ മോഹനന്‍ മേയര്‍ സ്ഥാനത്തേക്ക് ജയിച്ചത്.കോണ്‍ഗ്രസ് കൗണ്‍സിലര്‍മാക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടിഒ മോഹനന് 11 വോട്ടുകളാണ് ലഭിച്ചത്. കെസുധാകരന്‍റെ നോമിനി പികെ രാഗേഷിന് ലഭിച്ചത് 9 വോട്ട് മാത്രമാണ്.തിയ്യസമുദായവും പിന്തുണച്ചത് പി കെ രാകേഷിനെ ആയിരുന്നു .കാണ്ണുരിലെ തിയ്യ സമുദായ സംഘടനകളും എസ് എൻ ഡി പി യും തളാപ്പ് സുന്ദരേശ്വര സമ്മതിയും മേയർ ഭരണം തങ്ങളുടെ നോമിനിക്ക് കിട്ടണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു അവർ പികെ രാകേഷിനെ പിന്തുണക്കുകയും ചെയ്തിരുന്നു .

ഈഴവ സമുദായത്തിന്റെ പിന്തുണയും പികെ രാകേഷിനായിരുന്നു .എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളിയുടെ പ്രതിനിധിയായി അരിയാക്കണ്ടി സന്തോഷ് കെ സുധാകരൻ എംപിയെ നേരിട്ട് കണ്ട് സമുദായത്തിന്റെ താല്പര്യം അറിയിക്കുകയും പികെ രാകേഷിനെ മേയർ ആക്കണമെന്നും എന്ന താല്പര്യം അറിയിക്കുകയും ചെയ്തിരുന്നു. ക്രിസ്തുമസ് ദിനത്തിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെ തിയ്യ സമുദായ സംഘടനകളും അമ്പലം കമ്മറ്റി ഭാരവാഹികളും കൂടിക്കാഴ്ച്ച നടത്തുകയും സമുദായത്തിന്റെ നോമിനിയെ മേയർ ആക്കണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു .എങ്കിൽ മാത്രമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുകയുള്ളൂ എന്നും മുന്നറിയിപ്പും നൽകിയിരുന്നു .

എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയത് കെസി വേണുഗോപാൽ ഗ്രുപ്പിന്റെ നീക്കം ആയിരുന്നു .കെ സുധാകരനുമായി അകന്ന് വേണുഗോപാൽ പക്ഷത്ത് സതീശൻ പാച്ചേനി എത്തി എന്ന് മുൻപേ അടക്കം പറച്ചിൽ ഉണ്ടായിരുന്നു .അത് സാധൂകരിക്കുന്ന തരത്തിൽ ആണ് ഇപ്പോൾ മേയർ തിരഞ്ഞെടുപ്പിൽ ടി ഓ മോഹനൻ തിരഞ്ഞെടുപ്പിൽ ഉണ്ടായ ട്വിസ്റ്റുകളും .ജില്ലയിലെ വേണുഗോപാൽ പക്ഷത്തിന്റെ പ്രമുഖനായ സുരേഷ് ബാബു എളയാവൂർ അടക്കമുള്ളവരുടെ നീക്കത്തിൽ ആണ് നായർ സമുദായക്കാരൻ ആയ ടി ഓ മോഹനൻ മേയർ ആകുന്നത്. വോട്ടെടുപ്പ് കഴിയുന്നതുവരെ ഇങ്ങനെ ഒരു ചതി ഉണ്ടാവില്ല എന്നതായിരുന്നു സുധാകരൻ ചിന്തിച്ചിരുന്നത് .

കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, മുൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവരെ പിന്തള്ളിയാണ് ടി ഒ മോഹനൻ മേയർ സ്ഥാനത്ത് എത്തിയത് . മാർട്ടിൻ ജോർജ്ജ് അവസാനഘട്ടത്തിൽ പിൻവാങ്ങിയതോടെയാണ് ടി ഒ മോഹനൻ തെര‌ഞ്ഞെടുക്കപ്പെട്ടത് . രഹസ്യബാലറ്റ് വഴിയായിരുന്നു തെരഞ്ഞെടുപ്പ്. മോഹനന് 11 അംഗങ്ങളുടെ പിന്തുണ കിട്ടിയപ്പോൾ പി കെ രാഗേഷിന് കിട്ടിയത് 9 പേരുടെ വോട്ടാണ്.മാ‍ർട്ടിൻ ജോർജ്ജിനായിരുന്നു എറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. കെ സുധാകരനുമായുള്ള അടുപ്പവും കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ മാർട്ടിൻ പിന്മാറിയതോടെയാണ് കണക്കിൽ മൂന്നാമനായി മാത്രം കണക്കാക്കിയിരുന്നു ടി ഒ മോഹനനൻ മേയർ സ്ഥാനത്ത് എത്തുന്നത് .

Top