പിണറായിയുടെ അച്ഛൻ തേരാ പാരാ നടക്കുകയായിരുന്നുവെന്നും ആദരവ് അർഹിക്കുന്ന മുഖ്യമന്ത്രിയല്ല കേരളത്തിന്റേതെന്നും കെ സുധാകരൻ

ന്യൂഡൽഹി: വീണ്ടും പിണറായി വിജയനെതിരെ പ്രതികരിച്ചുകൊണ്ട് കെ സുധാകരൻ .പിണറായിയുടെ അച്ഛനെടുത്ത തൊഴിലിൽ എന്താണ് അപമാനമെന്ന ചോദ്യം സുധാകരൻ വീണ്ടും ആവർത്തിച്ചു. കുലത്തൊഴിലിനെപ്പറ്റി താൻ പറഞ്ഞിട്ടില്ല. ഏത് തൊഴിലും അഭിമാനമാണ്. ഒരു ജോലിക്ക് ജോലിയുടേതായ മാന്യത എന്നും നൽകുന്നുണ്ട്. പിണറായി സ്വയം കണ്ണാടിയിൽ പോയി നോക്കണം. പിണറായി പറഞ്ഞ വാക്കുകളൊക്കെ നമ്മുടെ മുന്നിൽ ഇന്നും കിടപ്പുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

രാഷ്ട്രീയത്തിൽ മാത്രമാണ് പിണറായി എതിരാളി. അതല്ലാതെ ശത്രുത മനോഭാവത്തോടെ പിണറായിയെ ഒരിക്കലും കണ്ടിട്ടില്ല. പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് പറയുന്നവരെ തിരുത്തിയവനാണ് താൻ. അദ്ദേഹത്തിന്റെ സ്വഭാവത്തെപ്പറ്റി ആക്ഷേപങ്ങൾ വന്നപ്പോഴും സ്വന്തം പാർട്ടിക്കാരെ തിരുത്തിയിട്ടുണ്ട്. മുല്ലപ്പളളിയുടെ പിതാവിനെ അട്ടംപരതി ഗോപാലാനെന്നാണ് പിണറായി വിളിച്ചത്. ആരാണ് ഗോപാലനെന്ന് പിണറായിക്ക് അറിയാമോ. അദ്ദേഹം നാടിന് സ്വാതന്ത്ര്യം നേടാൻ വേണ്ടി നടന്നപ്പോൾ പിണറായിയുടെ അച്ഛൻ തേരാ പാരാ നടക്കുകയായിരുന്നുവെന്നും സുധാകരൻ പരിഹസിച്ചു എന്ന് കൗമുദി റിപ്പോർട്ട് ചെയ്യുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്കെതിരായ പരാമർശം ഷാനിമോൾ ഉസ്‌മാൻ തെറ്റ് മനസിലാക്കി തിരുത്തിയത് വളരെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് കെ സുധാകരൻ. പ്രതിപക്ഷ നേതാവും അദ്ദേഹം പറഞ്ഞത് തിരുത്തിയിട്ടുണ്ട്. പാർട്ടിയ്‌ക്കകത്ത് താൻ സംതൃപ്‌നാണെന്നും എന്നാൽ ചാനൽ ചർച്ചകളിൽ പങ്കെടുത്ത ബുദ്ധിജീവികൾ ആ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്‌തുവെന്ന് നോക്കണമെന്നും സുധാകരൻ പറഞ്ഞു. ആദരവ് അർഹിക്കുന്ന മുഖ്യമന്ത്രിയല്ല കേരളത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

കടക്ക് പുറത്തെന്ന് പറയുന്ന പിണറായിയുടെ സാമൂഹ്യ ബോധം ഏത് സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്ന് പറയണം. പിണറായിയെ പുകഴ്‌ത്തി പറയുക എന്നതല്ല തന്റെ രാഷ്ട്രീയം. പാർട്ടിക്ക് തന്നോട് തിരുത്തണമെന്ന് പറയാം. എന്നാൽ പരസ്യമായി സഹപ്രവർത്തകനെ ആക്ഷേപിക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

സുധാകരനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രം​ഗത്തെത്തി. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് സുധാകരൻ പരാമർശിച്ചതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സുധാകരന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നയാളല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Top