കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം.കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ കോടികളുടെ പിരിവ്.സുധാകരന്റെ ആഡംബര വീട് നിർമ്മാണവും സാമ്പത്തിക തട്ടിപ്പുകളും അന്വോഷണത്തിൽ.

K.Sudhakaran

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്.അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി.പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടറാണ് ഉത്തരവിട്ടിരിക്കുന്നത്.അന്വേഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ് പി യ്ക്ക് കൈമാറി. കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനുമായി അനധികൃത പണപ്പിരവ് നടത്തിയെന്നാണ് പരാതി.പരാതിയില്‍ കഴമ്പ് ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.

കെ സുധാകരനെതിരെ വിജിലൻസിൽ പരാതി നൽകിയത് കെ സുധാകരന്റെ മുൻ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു ആണ് . സുധാകരന്റെ ആഡംബര വീട് നിർമ്മാണവും സാമ്പത്തിക തട്ടിപ്പുകളും അവിഹിത മാർഗ്ഗങ്ങളിലൂടെ ധനസമ്പാദനവും അന്വേഷിക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.പിണറായി വിജയനെയോ ഇ പി ജയരാജനെയോ വധിക്കാനായിരുന്നു കെ സുധാകരന്റെ നിര്‍ദേശമെന്ന് പ്രശാന്ത് ബാബു നേരത്തെ പറഞ്ഞിരുന്നു. പേരാവൂര്‍ സംഭവത്തിന് ഒരു മറുപടി കൊടുക്കണ്ടേ എന്ന് ചോദിച്ചത് ടിപി ഹരീന്ദ്രനാണ്. അതേ ഗൂഢാലോചനയില്‍ താനും ടിപി ഹരീന്ദ്രനും കെ സുധാകരനും ഒന്നിച്ചിരിക്കുമ്പോഴാണ് .സിഐഎമ്മിന്റെ ഏതെങ്കിലും ഒരു ഉന്നതനേതാവിനെ വധിക്കണമെന്ന നിര്‍ദേശമുണ്ടാകുന്നതെന്നും സ്വകാര്യ ചാനൽ ചർച്ചയിൽ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top