ഹോട്ടലിലെ ജീവനക്കാരിയെ കടന്നുപിടിച്ച യുവനടനെ നാട്ടുകാര്‍ ക്രൂരമായി കൈകാര്യം ചെയ്തു -വീഡിയോ പുറത്ത്

തിരുവനന്തപുരം:ഹോട്ടലില്‍ അതിക്രമം കാണിച്ച് ഹോട്ടല്‍ ജീവനിക്കാരിയെ കടന്നു പിടിച്ച യുവനടനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി.കഴക്കൂട്ടത്ത് ഹോട്ടലില്‍ അതിക്രമം കാണിച്ച യുവനടന്‍ സിദ്ധു സന്തോഷ് റാമിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് മനോരമ പുറത്തുവിട്ടത് . ജീവനക്കാരിയെ കടന്നുപിടിച്ച നടന്‍, ഇക്കാര്യം ചോദ്യം ചെയ്ത ഹോട്ടല്‍ മാനേജരെയും മറ്റൊരാളെയും കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടി കാര്യമായി പെരുമാറിയത്.അതിക്രമത്തിന് ശേഷം ഹോട്ടലില്‍ നിന്നിറങ്ങിയോടിയ സിദ്ധു സന്തോഷ് റാമിനെ ടെക്നോപാര്‍ക്കിന് സമീപത്തുവച്ചാണ് നാട്ടുകാര്‍ പിടികൂടിയത്.

നിലത്ത് വീണ സിദ്ധുവിനെ ഒരു കൂട്ടം യുവാക്കള്‍ വളഞ്ഞിട്ട് മര്‍‍ദിച്ചു. ഇതിനിടെ ഹെല്‍മറ്റുമായി പാഞ്ഞടുത്ത യുവാവ് നടന്റെ കാലുകളില്‍ ആഞ്ഞടിച്ചു. ഹെല്‍മറ്റിന് വേണ്ടി ഇതിനിടെ പിടിവലിയായി. ഹെല്‍മറ്റ് കൈയില്‍ കിട്ടിയവരെല്ലാം നടനെ കാര്യമായി തന്നെ പെരുമാറി. എന്നിട്ടും അരിശം തീരാതെ യുവാക്കള്‍ സിദ്ധുവിനെ ആഞ്ഞുതൊഴിച്ചു.ഈ സമയമത്രയും മുതിര്‍ന്നവര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കഴക്കൂട്ടം പൊലീസാണ് നടനെ രക്ഷപ്പെടുത്തിയത്. ഹോട്ടല്‍ ജീവനക്കാരിയെ കടന്നുപിടിച്ചതിനും രണ്ടുപേരെ കുത്തിപരുക്കേല്‍പ്പിച്ചതിനും നടന്‍ റിമാന്‍ഡിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top