വിളക്കുകള്‍ കൊളുത്തണോ വേണ്ടയോ എന്ന് മന്ത്രി സുധാകരന് തീരുമാനിക്കാനുള്ള അവകാശമുണ്ട്; എന്നാല്‍ താന്‍ അത്തരം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി

suresh-gopi

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തണോ വേണ്ടയോ എന്ന് മന്ത്രിമാര്‍ക്ക് തീരുമാനിക്കാം. എന്നാല്‍, അത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ തന്നെ കിട്ടില്ലെന്ന് നടനും എംപിയുമായ സുരേഷ്‌ഗോപി പറയുന്നു.

സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും നിലവിളക്കും മത പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് മന്ത്രി സുധാകരന് പറയാനുളള അവകാശമുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഏതൊരു കാര്യത്തിനും ശുഭാരംഭം നല്ലതാണ്. നിലവിളക്ക് കത്തിക്കില്ലെന്ന് നിലപാട് എടുക്കുന്നവര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അവരവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. വ

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം സംബന്ധിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രനു മറുപടി നല്‍കേണ്ടത് താനല്ല. പ്രതികരിക്കേണ്ടവര്‍ കൃത്യസമയത്തു അതു ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Top