ശരീരം വിറ്റു ജീവിക്കുന്ന വേശ്യ; വീട്ടമ്മയെ തെറിവിളിച്ച സാബുമോനെ ഫേസ്ബുക്ക് പുറത്താക്കി

33602527

സാബുമോന്റെ തെറിവിളി നാടു മുഴുവന്‍ റേഡിയോ മാഗോ പോലെ പാട്ടാണ്. മോഹന്‍ലാലിനെ തെറിവിളിച്ച സാബുമോനെ കൊണ്ട് ആരാധകര്‍ മാപ്പ് വരെ പറയിപ്പിച്ചു. എന്നിട്ടും സാബുമോന്റെ തെറിവിളി നിന്നിട്ടില്ല. പിന്നീട് കലാഭവന്‍ മണിയുടെ ആരോപണങ്ങളായിരുന്നു സാബുമോനെ കുടുക്കിയത്.

കലാഭവന്‍ മണിയുടെ മരണത്തില്‍ സാബുമോനും മറ്റ് സുഹൃത്തുക്കളും നിരവധി വിമര്‍ശനങ്ങള്‍ ഇതിനോടകം ഏറ്റുവാങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ച ഒരു സ്ത്രീയെയാണ് കഴിഞ്ഞ ദിവസം സാബുമോന്‍ തെറിവിളിച്ചത്. ഇതോടെ സാബുമോന്റെ ഫേസ്ബുക്ക് അക്കൗണ്ടും കാണാതായി.

ദില്ലിയില്‍ താമസക്കാരിയായ മലയാളി വീട്ടമ്മക്കെതിരെ സാബുമോന്‍ വേശ്യാ പരാമര്‍ശം നടത്തിയത്. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടമ്മ നടത്തിയ ആരോപണങ്ങളാണ് തെറിവിളിക്ക് കാരണമെന്ന് സാബു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

ദില്ലിയില്‍ ശരീരം വിറ്റു നടക്കുന്ന ഒരു വേശ്യ പൊലയാടി ഉണ്ടായിരുന്നു, മണിച്ചേട്ടന്റെ മരണത്തില്‍ എനിക്ക് പങ്ക് ഉണ്ട് എന്നു പറഞ്ഞ ഒരു സങ്കി, അവളൊക്കെ ചത്തോ എന്തോ, ഇങ്ങനെയായിരുന്നു സാബുവിന്റെ പോസ്റ്റ്. പോസ്റ്റിലെ ആദ്യ കമന്റില്‍ യുവതിയുടെ ഫോട്ടോയും സാബുമോന്‍ ഇട്ടിരുന്നു. പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇവരില്‍ ചിലര്‍ മാസ് റിപ്പോര്‍ട്ടിംഗ് ചെയ്ത് അക്കൗണ്ട് പൂട്ടിക്കണമെന്ന ആഹ്വാനവും നടത്തിയിരുന്നു.

Top