പുഴയോരത്ത് മണ്ണിട്ട് നികത്തി ‘ഹരിത’ എംഎല്‍എയുടെ നിര്‍മ്മാണ പ്രവര്‍ത്തനമെന്ന് ആരോപണം; വിരോധാഭാസത്തെക്കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്

തൃശൂര്‍: പുഴയോരത്ത് കൂറ്റന്‍ കല്യാണ മണ്ഡപം നിര്‍മ്മിച്ച് ഹരിത എംഎല്‍എ. ചാലക്കുടി പുഴയോരത്താണ് ഈ വിരോധാഭാസം നടക്കുന്നത്. ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കം പായുമ്പോഴാണ് പുഴയോരത്ത് കൂറ്റന്‍ കല്യാണമണ്ഡപം നിര്‍മ്മിച്ച് പഞ്ചായത്തിന്റെ ജലസംരക്ഷണ മാതൃക എന്നാണ് ആക്ഷേപം. പരിസ്ഥിതി പ്രവര്‍ത്തകയും ആക്ടിവിസ്റ്റിമായ കുസുമം ജോസഫാണ് ഈ വിരോധാഭാസം വെളിച്ചത്ത് കൊണ്ട് വന്നത്.
അന്നമനട പഞ്ചായത്തിലെ കഴിഞ്ഞ ഇടതുപക്ഷ ഭരണ സമിതിയാണ് ഈ ‘ഹരിത’ അതിക്രമത്തിന് കൂട്ടുനില്‍ക്കുന്നതെന്നും വിമര്‍ശനമുണ്ട്. മുമ്പ് ഇവിടെ ഒരു സ്‌റ്റേജും വേറൊരു നിര്‍മ്മിതിയും ഉണ്ടാക്കി. എന്‍എ പി എം ന്റെ നേതൃത്വത്തില്‍ അതിനെ എതിര്‍ത്തപ്പോള്‍ അന്നമനടക്കാരാരും സഹകരിച്ചില്ല. പച്ചയായ നിയമവിരുദ്ധ പ്രവര്‍ത്തനം പൊതുജനത്തിന് താല്പര്യമായിരുന്നു എന്നായിരുന്നു വ്യാഖ്യാനം .ജനത്തോട് ഇത് തെറ്റാണ് എന്ന് പറയേണ്ടവര്‍ അത് ചെയ്തില്ല. ജനങ്ങളല്ല ജനപ്രതിനിധികളാണ് പുഴ കൈയ്യേറിയത്. അധികാരമുള്ളവര്‍ നദീസംരക്ഷണ നിയമങ്ങള്‍ നദിയിലൊഴുക്കി എന്നും കുസുമം പറുന്നു.

haritha1

കുസുമം ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടിവെള്ളത്തിന് പരക്കം പായുമ്പോള്‍ പുഴയോരത്ത് കൂറ്റന്‍ കല്യാണമണ്ഡപം നിര്‍മ്മിച്ച് പഞ്ചായത്തിന്റെ ജലസംരക്ഷണ മാതൃക. പഴയൊരു ഹരിത എംഎല്‍എയുടെ നിര്‍മ്മാണക്കമ്പത്തിന്റെ ബാക്കിപത്രമായി ചാലക്കുടി പുഴയോരത്ത് അന്നമനട പുളിക്കക്കടവില്‍ പരിസ്ഥിതി വിരുദ്ധമായി , നിയമവിരുദ്ധമായി പുഴയോരം കയ്യേറി നൂറു കണക്കിന് ലോഡ് മണ്ണിട്ട് ഉയര്‍ത്തി നിര്‍മ്മിച്ച ഇടം .

അന്നമനട പഞ്ചായത്തിലെ കഴിഞ്ഞ ഇടതുപക്ഷ ഭരണ സമിതിയാണ് ഈ ‘ഹരിത’ അതിക്രമത്തിന് കൂട്ടുനിന്നത്.അന്നവിടെ ഒരു സ്റ്റേജും വേറൊരു നിര്‍മ്മിതിയും ഉണ്ടാക്കി. എന്‍എ പി എം ന്റെ നേതൃത്വത്തില്‍ അതിനെ എതിര്‍ത്തപ്പോള്‍ അന്നമനടക്കാരാരും സഹകരിച്ചില്ല. പച്ചയായ നിയമവിരുദ്ധ പ്രവര്‍ത്തനം പൊതുജനത്തിന് താല്പര്യമായിരുന്നു എന്നായിരുന്നു വ്യാഖ്യാനം .ജനത്തോട് ഇത് തെറ്റാണ് എന്ന് പറയേണ്ടവര്‍ അത് ചെയ്തില്ല. ജനങ്ങളല്ല ജനപ്രതിനിധികളാണ് പുഴ കൈയ്യേറിയത്. അധികാരമുള്ളവര്‍ നദീസംരക്ഷണ നിയമങ്ങള്‍ നദിയിലൊഴുക്കി.

haritha2

ഇപ്പോഴിതാ അതേ പുഴ തീരത്ത് ഭീമന്‍ നിര്‍മ്മിതികള്‍ വരുന്നു. പഞ്ചായത്ത് തന്നെ കടന്നുകയറ്റക്കാര്‍. ഇപ്പോള്‍ കോണ്‍ഗ്രസ്. പരിസ്ഥിതി നിയമങ്ങള്‍ ,നദീസംരക്ഷണ നിയമങ്ങള്‍ ,തീരപരിപാലന നിയമങ്ങള്‍ അധികാരികള്‍ക്ക് ബാധകമല്ല എന്നൊരു വ്യവസ്ഥയോടെ എഴുതപ്പെട്ടു എന്നാണ് ഇവരൊക്കെ കരുതുന്നത്

Top