2019 ഇലക്ഷനില്‍ ബിജെപിയെ അമിത് ഷാ നയിക്കും

ഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അമിത് ഷാ തന്നെ നയിക്കും. അധ്യക്ഷ സ്ഥാനത്ത് അമിത് ഷായ്ക്ക് തുടരുന്നതിനായി സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി. ‘അജയ്യ ബിജെപി’ എന്നാകും ബിജെപിയുടെ മുദ്രാവാക്യം.

2019 ജനുവരി വരെയാണ് നിലവില്‍ ഷായുടെ പ്രവര്‍ത്തന കാലാവധി. 2014ല്‍ നേടിയതിനേക്കാള്‍ മികച്ച ജയത്തോടെ 2019ല്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് അമിത് ഷാ ഡല്‍ഹിയില്‍ പറഞ്ഞു. 2014 ഓഗസ്റ്റിലാണ് ആദ്യമായി പാര്‍ട്ടിയുടെ അമരത്ത് അമിത് ഷാ എത്തിയത്. 2016ല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുവര്‍ഷമാണ് കാലാവധി. മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരുമാണു യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച യോഗത്തെ അഭിസംബോധന ചെയ്യും. ‘അജയ്യ ബിജെപി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ യോഗം തീരുമാനിച്ചു.

Top