ലോക്‌സഭ ഇലക്ഷൻ: കേരളത്തില്‍ ഇടത് തരംഗം; എന്‍ഡിഎയ്ക്കും സീറ്റ്; ഏറ്റവും പുതിയ സര്‍വേഫലം പറയുന്നത് ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയമനസ് എവിടേയ്ക്കാണ് നീങ്ങുന്നതെന്ന് കണ്ടെത്തുകയാണ് പുതിയ അഭിപ്രായ സര്‍വേ. ഏറ്റവും പുതിയ സര്‍വേ പ്രകാരം ഇടത് തരംഗമാണ് കേരളത്തില്‍ ഉണ്ടാകുക എന്നാണ് വിലയിരുത്തല്‍. ലോക് നീതി, സിഎസ്ഡിഎസ്, നാഷനല്‍ ഇലക്ഷന്‍ സ്റ്റഡി എന്നിവ ചേര്‍ന്ന് നടത്തിയ സര്‍വേയാണ് ഇത് പ്രവചിച്ചിരിക്കുന്നത്.

ആറ് മുതല്‍ 14 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. യുഡിഎഫിന് അഞ്ചു മുതല്‍ 13 വരെ സീറ്റിന് സാധ്യതയും പറയുന്നു. ദി ഹിന്ദു പ്രസിദ്ധീകരിച്ചിട്ടുള്ള സര്‍വേയിലും പക്ഷേ ബിജെപിയ്ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. രണ്ടു സീറ്റ് വരെ കിട്ടിയേക്കാമെന്നാണ് ഈ സര്‍വേയും വ്യക്തമാക്കുന്നത്. ഇതുവരെ പുറത്തു വന്ന സര്‍വേകളെല്ലാം യുഡിഎഫിന് അനുകൂലമായി വിധിയെഴുത്ത് നടത്തുമ്പോള്‍ എല്‍ഡിഎഫിനും നേരിയ സാധ്യത പറയുന്ന ആദ്യ സര്‍വേഫലമാണ് പുറത്ത് വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഇടതുപക്ഷം 18 സീറ്റിന് മേല്‍ കൊയ്യുമെന്നാണ് സര്‍വേ ഫലങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിയും കോണ്‍ഗ്രസും മാധ്യമങ്ങളെ വിലയ്ക്കെടുത്തിരിക്കുകയാണെന്നും ഇതുകൊണ്ടൊന്നും താഴെയുള്ളവര്‍ മേലെ വരില്ലെന്നും പിണറായി പരിഹസിച്ചു. ബിജെപിയ്ക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന സൂചനയാണ് ഈ സര്‍വേയും നല്‍കുന്നത്. 222-232 സീറ്റുകള്‍ നേടി ബിജെപി തന്നെ ഏറ്റവും മുന്നിലെത്തുമെന്നും അവരുടെ സഖ്യകക്ഷികള്‍ 41-51 സീറ്റുകള്‍ നേടുമെന്നും പറയുന്നു.

കോണ്‍ഗ്രസ് 74- മുതല്‍ 84 സീറ്റുകള്‍ വരെ നേടുമെന്നുമാണ് പ്രവചനം. മറ്റുള്ള പ്രാദേശിക കക്ഷികളെല്ലാം കൂടി 88 മുതല്‍ 98 സീറ്റുകള്‍ വരെ നേടും. ബിഎസ്പി 37-47 സീറ്റുകള്‍ പിടിക്കും. ഇടതുപക്ഷ പ്രാതിനിധ്യം 5 മുതല്‍15 വരെയാണ്. അതേസമയം ഉത്തര്‍ പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയെയും ആര്‍എല്‍ഡിയുടെയും പ്രതീക്ഷിത ഫലം നല്‍കിയിട്ടില്ല. ആന്ധ്രാപ്രദേശിലും ഒഡീഷയിലും ബിജെപി പച്ച തൊടില്ലെന്നും സര്‍വേ പ്രവചിക്കുന്നു.

Top