തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് നേരിട്ട നാണംകെട്ട പരാജയം; ഇടതുസര്‍ക്കാരിനെ പ്രശംസിച്ച് ചന്ദ്രചൂഡന്‍

Chandrachoodan.

തിരുവനന്തപുരം: ആര്‍എസ്പിയുടെ തോല്‍വിയും മുന്നണിമാറ്റവും തെറ്റായി പോയെന്ന് ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റത് നാണംകെട്ട പരാജയമായിരുന്നു. ഇടതുമുന്നണിമാറ്റം തിടുക്കത്തിലായിരുന്നെന്നും തെറ്റു തിരുത്താന്‍ പാര്‍ട്ടി തയാറാകണമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

എന്നാല്‍, പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ലെന്നാണ് എ എ അസീസ് പറയുന്നത്. തീരുമാനം കൂട്ടായെടുത്തതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് ആര്‍എസ്പി ഇടതുമുന്നണിയില്‍ നിന്നുമാറി യുഡിഎഫ് പാളയത്തിലെത്തിയത്. സീറ്റ് വിഭജനത്തെ സംബന്ധിച്ചായിരുന്നു തര്‍ക്കം. അക്കാലത്തു തന്നെ മുന്നണിമാറ്റത്തില്‍ അതിനു മുന്‍കയ്യെടുത്ത എ.എ അസീസിനടക്കം എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

അന്ന് മത്സരിച്ച ഒരു സീറ്റില്‍ ജയിക്കുകയും ചെയ്തു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നിലം തൊടാനായിരുന്നില്ല. ശക്തമായ ഇടതുകാറ്റില്‍ മന്ത്രി ഷിബു ബേബി ജോണ്‍, എംഎ എ.എ അസീസ് എന്നിവരടക്കം തോറ്റു. ഒരു സീറ്റ് പോലും നേടാനാകാതെ വന്നു

ആര്‍എസ്പി ഇടതുമുന്നണി വിടാനുണ്ടായ തീരുമാനം എടുത്തത് തിടുക്കത്തിലായിപ്പോയി. തീരുമാനം തടയാനാകാത്തതില്‍ തനിക്ക് ദുഃഖം ഉണ്ടെന്നും ചന്ദ്രചൂഡന്‍ പറയുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്കേറ്റ തോല്‍വി അതിദയനീയമായിരുന്നു. പാര്‍ട്ടി തെറ്റു തിരുത്താന്‍ തയ്യാറാകണം. ഈ മുന്നണിയില്‍ എത്രകാലം തുടരാനാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നുമാണ് ചന്ദ്രചൂഡന്‍ പറഞ്ഞത്.

Top