മോദി മഹാവിഷ്ണുവിന്റെ 11ാം അവതാരമാണെന്ന് വാദിച്ച് ബിജെപി നേതാവ്….

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ 11ാം അവതാരമാണെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതാവ്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ബിജെപി വക്താവ് അവദൂത് വാഗാണ് നരേന്ദ്രമോദി വിഷ്ണുവിന്റെ അവതാരമാണെന്ന് ട്വിറ്ററില്‍ കുറിച്ചത്. ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ഒരു മഹാരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും അവദൂത് പറഞ്ഞു. എന്നാല്‍ വാഗിന്റെത് നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണെന്നും ഇതിന് അധികം പ്രധാന്യം നല്‍കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ വ്യക്തമാക്കി. ബിജെപിയുടെ സംസ്‌കാരത്തിന്റെ കൂടി പ്രശ്‌നമാണ് പരാമര്‍ശത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Top