ചെങ്ങന്നൂരില്‍ വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് മത്സര രംഗത്തേയ്ക്ക്; അയ്യപ്പ സേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ കടുത്ത മത്സരത്തിന് കളമൊരുക്കും

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരത്തിനൊരുങ്ങി കോണ്‍ഗ്രസും രംഗത്ത്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി ഡി.വിജയകുമാറിനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് പ്രാദേശികമായുള്ള ജനസ്സമ്മതിയാണു സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുണയായത്. ഇദ്ദേഹത്തിന്റെ മകള്‍ ജ്യോതി വിജയകുമാറിന്റെ പേരും സ്ഥാനാര്‍ഥിപ്പട്ടികയിലേക്കു പരിഗണിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ നഷ്ടം നികത്താനായിട്ടാണ് ഡി.വിജയകുമാറിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ എന്ന സ്ഥാനം വഹിക്കുന്ന ഡി വിജയകുമാര്‍ മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമാകുമെന്നാമ ് പാര്‍ട്ടിയുടെ കണക്ക്കൂട്ടല്‍. ബിജെപിക്ക ലഭിക്കേണ്ട നല്ലൊരു ശതമാനം വോട്ടിനെ സ്വന്തം പെട്ടിയിലാക്കാമെന്നും ഇതിലൂടെ കോണ്‍ഗ്രസ് പ്രത്യാശിക്കുന്നു.

അറുപത്തിയഞ്ചുകാരനായ വിജയകുമാര്‍ നേരത്തേ അഭിഭാഷകനായിരുന്നു. ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നു ചരിത്രത്തില്‍ ബിരുദം. കോളജില്‍ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റായി പൊതുരംഗത്തു പ്രവര്‍ത്തിച്ചു തുടങ്ങി.

ജബല്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു പൊളിറ്റിക്കല്‍സയന്‍സില്‍ ബിരുദാനന്തര ബിരുദവും എല്‍എല്‍ബിയും നേടി. യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 1979 മുതല്‍ 1992 വരെ ഡിസിസി സെക്രട്ടറി.

ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം , നിര്‍വാഹകസമിതി അംഗം. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സ്‌കൗട്ട്‌സ് ആന്ഡ് ഗൈഡ്‌സ് മാവേലിക്കര ഡിസ്ട്രിക്ട് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

നിലവില്‍ ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍. ഭാര്യ: രാധിക. മക്കള്‍: ജ്യോതി വിജയകുമാര്‍, ലക്ഷ്മി വിജയകുമാര്‍.

Latest
Widgets Magazine