ആം ആദ്മിയുമായുള്ള ചര്‍ച്ചയും പൊളിഞ്ഞു: മഹാസഖ്യം നടന്നില്ല..!! ബിജെപിക്ക് ഗുണം ചെയ്യും

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവരാന്‍ ശ്രമിച്ച മഹാസഖ്യം പരാജയത്തില്‍. രാജ്യത്ത് ഒരിടത്തും വേണ്ട രീതിയില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായില്ല. സീറ്റിനായുള്ള കടുംപിടിത്തത്തിലാണ് സഖ്യസാധ്യതകള്‍ പൊളിയുന്നത്. അവസാനമായി ഡല്‍ഹിയില്‍ ആം ആദ്മിയുമായുള്ള സഖ്യസാധ്യതയും അവസാനിച്ചു.

കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യത്തിനില്ലെന്ന് ആംആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ്. സഖ്യത്തിനായുള്ള എല്ലാ വാതിലുകളും അടഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇത് ബി.ജെ.പിക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീറ്റ് പങ്കിടല്‍ ഫോര്‍മുലകളില്‍ ഇരുകക്ഷികളും ഒത്തുതീര്‍പ്പിലെത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ”പഞ്ചാബില്‍ നാല് എം.പിമാരും 20 എം.എല്‍.എമാരുമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്. അവിടെ ഒരു സീറ്റു പോലും തരാന്‍ കോണ്‍ഗ്രസ് തയ്യാറല്ല” -സഞ്ജയ് സിംഗ് പറഞ്ഞു.

ചണ്ഡിഗഢില്‍ മാത്രം ഒന്നര ലക്ഷം വോട്ടുകള്‍ തങ്ങള്‍ക്കുണ്ടെന്നും ഒരുസീറ്റുപോലും തരാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും സഞ്ജയ് സിംഗ് ആരോപിച്ചു. ആറ് ശതമാനം വോട്ട് വിഹിതമുള്ള സംസ്ഥാനമാണ് ഗോവ. അവിടെയും സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. കോണ്‍ഗ്രസിന് ശക്തിയില്ലാത്ത ഡല്‍ഹിയില്‍ അവര്‍ക്ക് മൂന്ന് സീറ്റ് വേണമെന്നാണ് ആവശ്യമെന്നും സഞ്ജയ് സിംഗ് വിശദീകരിച്ചു.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സഞ്ജയ് സിംഗ് ആരോപിച്ചു. പ്രായോഗികമല്ലാത്തതും തെറ്റായതുമായ നിര്‍ദ്ദേശങ്ങളാണ് കോണ്‍ഗ്രസ് മുമ്പോട്ടു വെച്ചതെന്നതിനാലാണ് തങ്ങള്‍ അവ തള്ളിയതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ്,? ബീഹാര്‍, പശ്ചിമബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് ഇതുമൂലം നേട്ടമുണ്ടാകുമെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Top