ജാര്‍ഖണ്ഡിലും ബിജെപി തിരിച്ചടി നേരിടും..!! ബന്ധം ഉപേക്ഷിച്ച് സഖ്യകക്ഷികൾ; പരിഹാരം കാണാനാകാതെ നേതൃത്വം

ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്   അടുത്തിരിക്കുകയാണ് .  നവംബര്‍ 30 മുതല്‍ ഡിസംബര്‍ 5 വരെ അഞ്ച് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇപ്പോൾ ഭരണത്തിലിരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ വലിയ പ്രതീക്ഷയിലാണ്. എന്നാൽ ചില സംശയങ്ങളും ബിജെപി ക്യാമ്പിലുണ്ട്. മഹാരാഷ്ട്രയും ഹരിയാണയും ആവര്‍ത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ഇപ്പോൾ ഒരുക്കുന്നത്. കുറഞ്ഞത് 65 സീറ്റുകളെങ്കിലും തനിച്ച് നേടിയാൽ ഭരണ തുടര്‍ച്ച ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷ.

എന്നാല്‍ ബിജെപി പാളയത്തിൽ നിന്നും സഖ്യകക്ഷികൾ വ്യാപകമായി കൊഴിഞ്ഞു പോകുന്ന അവസ്ഥയാണുള്ളത്. രാജ്യമാകെ ബിജെപിക്ക് കനത്ത് തിരിച്ചടി നേരിടുന്നെന്ന സംശയത്തിനിടെയാണ് ജാർഖണ്ഡിലും സമാന അവസ്ഥ നേരിടുന്നത്. സഖ്യകക്ഷികളുടെ കൊഴിഞ്ഞ് പോക്ക് മാത്രമല്ല ഭരണ വിരുദ്ധ വികാരവും സംസ്ഥാനത്ത് ബിജെപിയുടെ പ്രാണനെടുക്കുകയാണ്. അതേസമയം ബിജെപിയിലെ പ്രതിസന്ധികള്‍ തങ്ങള്‍ക്ക് അനുകൂല വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹരിയാണ, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ക്ഷീണം മാറും മുന്‍പാണ് ജാര്‍ഖണ്ഡും നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേയും തിരിച്ചടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തീവ്ര ശ്രമം ബിജെപി നടത്തുന്നുണ്ട് എന്നാല്‍ തുടക്കം മുതല്‍ തന്നെ കനത്ത പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. 2014 ല്‍ 81 അംഗ നിയമസഭയില്‍ 35 സീറ്റാണ് ബിജെപി നേടിയത്. സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ പിന്തുണയോടൊയിരുന്നു അധികാരത്തില്‍ ഏറിയത്. ഇത്തവണയും സഖ്യം തുടരുമെന്നായിരുന്ന കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ സീറ്റ് വിഭജനം കീറാമുട്ടിയായതോടെ എന്‍ഡിഎ വിട്ടിരിക്കുകയാണ് എസ്ജെഎസ്യു.19 സീറ്റുകള്‍ വേണമെന്നായിരുന്നു എസ്ജെഎസ്യുവിന്‍റെ ആവശ്യം. എന്നാല്‍ 9 സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് ബിജെപി നിലപാട് വ്യക്തമാക്കിയതോടെയാണ് സഖ്യം വിടാന്‍ എസ്ജെഎസ്യു തിരുമാനിച്ചത്.

മറ്റൊരു സഖ്യകക്ഷിയായ എല്‍ജെപി സീറ്റ് വിഭജനത്തില്‍ ഉടക്കി എന്‍ഡിഎ വിട്ടു കഴിഞ്ഞു. ആറ് സീറ്റുകള്‍ വേണമെന്ന എല്‍ജെപിയുടെ ആവശ്യം ബിജെപി അംഗീകരിക്കാതിരുന്നതോടെയായിരുന്നു ഇത്. ബിജെപിക്കെതിരെ സ്വന്തം സ്ഥാനാര്‍ത്ഥികളെ എല്‍ജെപിയും  എജെഎസ് യു   പ്രഖ്യാപിക്കുകയും ചെയ്തു.

ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമായതോടെ ജാര്‍ഖണ്ഡില്‍ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇക്കുറി ജെഎംഎമ്മുമായും ആര്‍ജെഡിയുമായും വിശാല പ്രതിപക്ഷ സംഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ജെഎംഎം 43 സീറ്റിലും കോണ്‍ഗ്രസ് 31 സീറ്റിലുമാണ് മത്സരിക്കുക. ബാക്കി വരുന്ന ഏഴ് സീറ്റുകളില്‍ ആര്‍ജെഡിയും മത്സരിക്കും.തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ വിജയിക്കുമെന്ന് പറന്നുല്ലേങ്കിലും ഇത്തവണ ബിജെപി 25 സീറ്റുകള്‍ക്കപ്പുറം കടക്കില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആര്‍പിഎന്‍ സിംഗ് പ്രതികരിച്ചു. പ്രാദേശിക വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചരണമാണ് കോണ്‍ഗ്രസ് ജാര്‍ഖണ്ഡില്‍ നടത്തുന്നത്.

അയോധ്യയും കാശ്മീര്‍ വിഷയവും ജാര്‍ഖണ്ഡില്‍ ജനത്തെ സ്വാധീനിക്കില്ലെന്നും ആര്‍പിഎന്‍ സിംഗ് പറഞ്ഞു. പ്രാദേശിക വിഷയമാണ് പ്രധാന ചര്‍ച്ചാ വിഷയം. 21 ാം നൂറ്റാണ്ടിലും ജാര്‍ഖണ്ഡില്‍ നടക്കുന്ന പട്ടിണി മരണങ്ങളെ കുറിച്ചാണ് കോണ്‍ഗ്രസ് പ്രചരണം നടത്തുന്നത്. അഴിമതി ഭരണത്തിനെ കുറിച്ചാണ്,വൈദ്യുതി വിതരണം തടസപ്പെടുന്നതിനെ കുറിച്ചാണ് പാര്‍ട്ടി ചര്‍ച്ച നടത്തുന്നത്. അയോധ്യ വിധി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കരുതുന്നില്ലെന്നും സിംഗ് പറഞ്ഞു.

മഹാരാഷ്ട്രയിലും ഹരിയാണയിലും ദേശീയ വിഷയങ്ങള്‍ ആയുധമാക്കിയായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. ഹരിയാണയില്‍ കാശ്മീര്‍ വിഷയം ഉള്‍പ്പെടെ പ്രചപണ വിഷയമാക്കിയിട്ടും കനത്ത തിരിച്ചടിയായിരുന്നു ബിജെപി നേരിട്ടത്. മഹാരാഷ്ട്ര, ഹരിയാണ നിയമസഭ തിരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും ആര്‍പിഎന്‍ സിംഗ് പറഞ്ഞു. മഹരാഷ്ട്രയില്‍ 105 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഹരിയാണയില്‍ 41 സീറ്റുകളും.

വരുന്ന ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ജെ.എം.എമ്മിന്റെ സാധ്യതകള്‍ വര്‍ധിച്ചെന്ന് ഹേമന്ത് സോറന്‍. കുറഞ്ഞത് 12 ബി.ജെ.പി എം.എല്‍.എമാരും എം.പിമാരും പാര്‍ട്ടി വിട്ട് തന്റെ പാര്‍ട്ടിയില്‍ ചേരുന്നതിന് വേണ്ടി തന്നെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ പട്ടിണിയാല്‍ വലയുന്നു, യുവജനങ്ങള്‍ക്ക് ജോലിയില്ല, ആളുകളുടെ കയ്യില്‍ പണമില്ല. ബാങ്കുകള്‍ തകര്‍ന്നു, അടിസ്ഥാന സൗകര്യങ്ങള്‍ എവിടെയുമില്ല. ആഹാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ ജാര്‍ഖണ്ഡ് രഘുബര്‍ ദാസിന്റെ കാലത്ത് ഏറെ പിന്നോട്ട് പോയി. ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായിരുന്നു ഏറ്റവും മോശമെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.

തമ്മിലടിയും അധികാരത്തര്‍ക്കവും കാരണം ജാര്‍ഖണ്ഡിലെ ബി.ജെ.പി തകര്‍ച്ചയുടെ വക്കിലാണെന്നും ഹേമന്ത് സോറന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ ധാര്‍ഷ്ട്യം കാരണം പല നേതാക്കളും പുറത്തേക്കുള്ള വഴി നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ്-ആര്‍.ജെ.ഡി-ജെ.എം.എം സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയാണെന്നും ഹേമന്ദ് സോറന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ആര്‍.പി.എന്‍ സിങ് തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട് താന്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് എന്നും ഹേമന്ത് സോറന്‍ വിശദീകരിച്ചു.

Top