എല്ലായിടത്തും കോൺഗ്രസ് തരംഗം.ബിജെപി ഭീകരമായ തകർച്ചയിൽ !!ഛത്തീസ്ഗഡിലും തകർന്നടിഞ്ഞു…

ഇന്ത്യയിൽ ബിജെപിക്ക് കനത്ത തകർച്ച നേരിടുകയാണ് .തുടര്‍ച്ചയായ തിരിച്ചടികളാണ് ബിജെപിക്ക് മഹാരാഷ്ട്ര സമ്മാനിച്ചുകൊണ്ടിരിക്കുന്നത്..നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ശിവസേന കാലുമാറിയതോടെ അധികാരം പിടിക്കാന്‍ കഴിഞ്ഞില്ല. ഇതിന് പിന്നാലെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വരുന്നത്. ആര്‍ എസ് എസ് ആസ്ഥാനമായ നാഗ്പൂരിലെ ജില്ലാ പരിഷദ് തിരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോഴിതാ മുംബൈ കോര്‍പ്പറേഷനിലെ ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയിക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്.

ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 141-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മഹാരാഷ്ട്രയില്‍ ബിജെപിക്ക് അവസാനാമായി പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. വ്യാഴാഴ്ച്ചയായിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ വെള്ളിയാഴ്ച്ച വൈകിട്ടോടെ പൂര്‍ത്തിയായി. ശിവസേന സ്ഥാനാര്‍ത്ഥി ശിവസേന സ്ഥാനാര്‍ത്ഥിയാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. വിദാല്‍ ലോക്റെ 4472 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ദിനേശ് പഞ്ചാലിന് 3042 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 1385 ഭൂരിപക്ഷം ശിവസേന സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

Top