മതവികാരത്തെ ഉയര്‍ത്തി വോട്ട് നേടാനുള്ള കെജ്രിവാളിന്റെ ശ്രമം അങ്ങേയറ്റം തരംതാണതെന്ന് കട്ജു

markandeykatju

ദില്ലി: അധികാരത്തിലെത്തിയാല്‍ അമൃത്സറിനെ പുണ്യനഗരിയായി പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എത്തി. വോട്ടിനായി അങ്ങേയറ്റം താഴുന്ന കെജ്രിവാളിനെ പുച്ഛിച്ചുകൊണ്ടാണ് കട്ജുവിന്റെ വിമര്‍ശനം.

മതവികാരത്തെ ഉയര്‍ത്തി വോട്ട് നേടാനുള്ള ശ്രമത്തിലൂടെ തരംതാഴാവുന്നതിന്റെ അങ്ങേയറ്റം വരെ കെജ്രിവാള്‍ താഴുന്നുവെന്നും അയാളുടെ തലയ്ക്കകത്ത് ഒന്നുമില്ലെന്നും കട്ജു പറയുന്നു. പഞ്ചാബില്‍ ആപ് സീറ്റ് നിര്‍ണ്ണയത്തിന് വേണ്ടി സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് അമൃതസര്‍ പരാമര്‍ശം അരവിന്ദ് കെജ്രിവാള്‍ നടത്തിയത്. അമൃത്സറിനും ആനന്ദ്പൂര്‍ സാഹിബിനും ആപ് പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ പുണ്യനഗര പദവി നല്‍കുമെന്നാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. ഈ മതവികാരം ഉണര്‍ത്തുന്ന വോട്ട് നേടല്‍ തന്ത്രത്തിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിമര്‍ശനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചരിത്രം ഓര്‍ക്കണമെന്ന് പറഞ്ഞ കട്ജു രാം മന്ദിര്‍-ബാബ്റി മസ്ജിദ് വിഷയവും ചൂണ്ടി കാണിച്ചു. ഈ വികാരം ഉണര്‍ത്ത് ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിച്ചെങ്കിലും അത് രാജ്യത്തിനുണ്ടാക്കിയ നാശം വലുതായിരുന്നു. നേരത്തെ കെജ്രിവാളിനെ സത്യസന്ധനായ മനുഷ്യനെന്ന് വിളിച്ചതിലുള്ള ദുംഖവും കട്ജു പങ്കുവെച്ചു.

Top