അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ചതിൽ മലയാളി പെൺകുട്ടിയെ ഫ്ലാറ്റിൽ നിന്നും ഉടമ ഇറക്കിവിട്ടു

ദില്ലി:പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്ക് അ​നു​കൂ​ല​മാ​യി പ്ര​ചാ​ര​ണം ന​ട​ത്താ​നെ​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് എ​തി​രെ ഗോ ​ബാ​ക്ക് വി​ളി​ച്ച​വരില്‍ മ​ല​യാ​ളി യു​വ​തിയും. സൂ​ര്യ, ഹ​ർ​മി​യ എ​ന്നീ അ​ഭി​ഭാ​ഷ​ക​ യു​വ​തി​ക​ളാ​ണു മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. ഇ​തി​ൽ സൂ​ര്യ കൊ​ല്ലം സ്വ​ദേ​ശി​നി​യാ​ണ്. പൗരത്വ നിയമഭേദഗതിയ്ക്ക് അനുകൂലമായി വീടുകൾ തോറും കയറി പ്രചാരണം നടത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ആണ് ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ചത് . ഇന്ന് തന്നെ ഫ്ലാറ്റൊഴിയണമെന്ന് യുവതികളോട് ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ഞാ​യ​റാ​ഴ്ച ത​ന്നെ ഫ്ളാ​റ്റൊ​ഴി​യ​ണ​മെ​ന്ന് യു​വ​തി​ക​ളോ​ടു ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തി​ക​ൾ​ക്കെ​തി​രെ പ്രാ​ദേ​ശി​ക​മാ​യി വ​ലി​യ ജ​ന​വി​കാ​ര​മു​ണ്ടെ​ന്നും, അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി ഫ്ളാ​റ്റൊ​ഴി​യ​ണ​മെ​ന്നു​മാ​ണ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. ഡ​ൽ​ഹി ല​ജ്പ​ത് ന​ഗ​റി​ൽ ച​ണ്ഡി​ബ​സാ​റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​മി​ത് ഷാ​യ്ക്കു നേ​രെ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്, യുവതികളടക്കമുള്ളവർ വീടിന് മുകളിൽ നിന്ന് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്. വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. തുടർന്ന് കോളനിവാസികളും ഗോബാക്ക് വിളിച്ചു. ഇവർക്കെതിരെ അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരിൽ ചിലർ രൂക്ഷമായ ഭാഷയിലാണ് തിരിച്ച് പ്രതികരിച്ചത്.

ഇതേത്തുടർന്ന് പൊലീസ് ഇവരുടെ വീടിന് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ആക്രമണസാധ്യതയുണ്ടെന്ന് കണ്ട് സംഘർഷം ഒഴിവാക്കാനാണ് പൊലീസ് നടപടി. പൗരത്വ നിയമഭേദഗതിയിൽ ജനരോഷം ആളിക്കത്തിയപ്പോൾ ബോധവത്ക്കരണം എന്ന പേരിൽ വിപുലമായി പണം ചെലവഴിച്ച്, വൻ പ്രചാരണം നടത്താനാണ് ബിജെപിയുടെ പദ്ധതി. വീടുവീടാന്തരം കയറി ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി.

ഇതിന്റെ ഭാഗമായി കേരളത്തിൽ നടത്തിയ വീട് കയറി പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ, ജോർജ് ഓണക്കൂറിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് എഴുത്തുകാരൻ എതിർപ്പറിയിച്ചത് സംസ്ഥാനത്തെ ബിജെപിയുടെ പ്രചാരണത്തിന് തിരിച്ചടി ആയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായ്ക്ക് എതിരെത്തന്നെ ജനങ്ങൾ ഗോ ബാക്ക് വിളിക്കുന്നത്.

Top