സഹപാഠികളുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സഹപാഠികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയായ എബലിനെയാണ് പിടികൂടിയത്.

സംഭവത്തില്‍ പൊലീസ് മതിയായ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അവര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിയുമായി എത്തിയ വിദ്യാര്‍ത്ഥികളെ മണിക്കൂറുകളോളം കാത്തിരുത്തിയെന്നും, മൊഴിയെടുക്കുന്നതില്‍ പൊലീസ് വിമുഖത കാണിച്ചെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.

നിലവില്‍ എട്ട് വിദ്യാര്‍ത്ഥികളാണ് സമാന പരാതികളുമായി മുന്നോട്ടുവന്നിട്ടുള്ളത്. എല്ലാവരുടെയും പരാതിയില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍, ഒരേ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ ഒന്നിലധികം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

 

Top