കൃത്യമായ ആസൂത്രണം നടന്നു: തിങ്കളാഴ്ച ജന്തര്‍ മന്തറില്‍ എത്തിയത് 50,000 വരെ ആളുകള്‍; അക്രമങ്ങള്‍ അന്വേഷിക്കാന്‍ 20 പൊലീസ് സംഘങ്ങള്‍

ന്യൂഡല്‍ഹി:സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമങ്ങള്‍ അന്വേഷിക്കുന്നത് 20 പൊലീസ് സംഘങ്ങള്‍. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിക്കാനും അന്വേഷിക്കാനും മാത്രമായി പ്രത്യേക സംഘങ്ങള്‍. ഇതുവരെ പത്ത് എഫ്‌ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ചാറ്റുകള്‍, ഇഇഠഢ, മൊബൈല്‍ വിവരങ്ങള്‍ അന്വേഷണ പരിധിയില്‍. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച രണ്ട് വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വിലക്കിയതായി പൊലീസ് അറിയിച്ചു.

നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറയുന്നു. കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രൂപ്പുകള്‍ വഴി കൃത്യമായി നിര്‍ദ്ദേശം ലഭിച്ചിരുന്നു. 2000 ആളുകളെയാണ് ജന്തര്‍ മന്ദറില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുക. എന്നാല്‍ പാര്‍ലമെന്റ് മാര്‍ച്ച് നടന്ന തിങ്കളാഴ്ച 40000 മുതല്‍ 50000 വരെ ആളുകള്‍ എത്തിയിരുന്നതായാണ് അന്വേഷണസംഘം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ ഡല്‍ഹിയില്‍ പ്രതിഷേധത്തിന് എത്തിയ യുവതിയുടെ മുഖത്ത് അടിച്ച പൊലീസ് ഉദ്യോഗസ്ഥനെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റി.
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ഡിസിപി സന്ദീപ് ലാംബ മാതൃസ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം. സന്ദീപ് ലാംബ യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

 

Top