ഭീ​ക​ര​ത ഇ​ല്ലാ​താ​ക്കാൻ മു​സ്ലിം​ക​ളെ ഉ​ൻ​മൂ​ല​നം ചെയ്യണം; കേ​ന്ദ്ര​മ​ന്ത്രി വി​വാ​ദ​ത്തി​ൽ

ബംഗളുരു: ബിജെപിയുടെ മന്ത്രിയുടെ മറ്റൊരു മുസ്ലിം വിരുദ്ധ പ്രസ്താവന വിവാദത്തിലേക്ക് .കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഡ്ഗെയുടെ മുസ്ലിം വിരുദ്ധ പരാമർശം കുത്തിപ്പൊക്കി നടൻ പ്രകാശ് രാജ് രംഗത്ത് എത്തിയത് .. മുസ്ലിംകളെ ഉൻമുലനം ചെയ്തില്ലെങ്കിൽ ഭീകരതയെ ലോകത്തുനിന്നു തുടച്ചുനീക്കാൻ കഴിയില്ലെന്നാണു കേന്ദ്രമന്ത്രിയുടെ പരാമർശം. ഹെഡ്ഗെ 2016 മാർച്ചിൽ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ലോകത്ത് മുസ്ലിംകൾ ഉള്ള കാലത്തോളം ഇവിടെ ഭീകരതയുണ്ടാകും. മുസ്ലിംകളെ ഉൻമൂലനം ചെയ്യാതെ നമുക്ക് ഭീകരതെ തുടച്ചുനീക്കാൻ കഴിയില്ല. മാധ്യമങ്ങൾക്ക് ഇതിനെ സംബന്ധിച്ച് എഴുതാനും പ്രക്ഷേപണം ചെയ്യാനും അവസരമുണ്ടോ?. ലോകസമാധാനത്തിനുമേൽ വീണ ബോംബാണ് മുസ്ലിംകൾ. മുസ്ലിംകളുള്ള കാലത്തോളം ലോകത്തു സമാധാനമുണ്ടാകില്ല- അഞ്ചുതവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കർണാടകയിൽനിന്നുള്ള ബിജെപി നേതാവായ ഹെഡ്ഗെ പറയുന്നു.

ഒരു മന്ത്രി ഇത്തരത്തിൽ പറയുന്പോൾ ഹിന്ദുത്വം എന്നത് ഇദ്ദേഹത്തിന് എങ്ങനെയാണ് ഒരു ജീവിതചര്യയാവുന്നതെന്ന് ജസ്റ്റ് ആസ്കിംഗ് എന്ന ഹാഷ്ടാഗിൽ പ്രകാശ് രാജ് ട്വിറ്ററിൽ ചോദിക്കുന്നു. ഹിറ്റ്ലറുടെ ജർമനിയുടെ പുനരാവിഷ്കാരമോ ഇതെന്നും നടൻ ചോദിക്കുന്നു.

Top