അയ്യപ്പനെ ദൈവമായി കാണാന്‍ കഴിയില്ല-പ്രകാശ് രാജ്

ഷാര്‍ജ: ശബരിമല സ്ത്രീപ്രവേശന വിധിയും വിശ്വാസികളുടെ പ്രതിഷേധവും ശക്തി പ്രാപിക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി നടൻ പ്രകാശ് രാജ്  .അയ്യപ്പനെ ദൈവമായി കാണാന്‍ തനിക്ക് കഴിയില്ലെന്ന് തെന്നിന്ത്യന്‍ നടന്‍ പ്രകാശ്‌ രാജ്. ശബരിമലയില്‍ തനിക്ക് ആരാധന നടത്താന്‍ ആഗ്രഹമില്ലെന്നും നടന്‍ ഷാര്‍ജയില്‍ പറഞ്ഞു.
യുവതികളെ കാണാന്‍ തയ്യാറല്ലാത്ത ദൈവത്തെ കാണാന്‍ തനിക്കും ആഗ്രഹമില്ല.
എല്ലാവരും ഒരു സ്ത്രീയില്‍ നിന്ന് ഉണ്ടായതാണ്. സ്ത്രീകള്‍ക്ക് ദര്‍ശനം നല്‍കാന്‍ കഴിയാത്ത ദൈവത്തെ ദൈവമായി കാണാന്‍ സാധിക്കില്ലെന്നും പ്രകാശ്‌ രാജ് പറഞ്ഞു.എല്ലാവരും വിശ്വസിക്കുന്നത് നമുക്ക് ജീവൻ നൽകിയത് സ്ത്രീ ആണെന്നാണ്. അവരെ നമ്മൾ ഭൂമിദേവി എന്ന് വിളിക്കുമ്പോൾ അവർക്ക് പ്രാർഥിക്കണമെന്നുണ്ടെങ്കിൽ അവർ അത് ചെയ്യട്ടെ നിങ്ങൾ അതിന് അവരെ അനുവദിക്കൂ.
Top