പ്രകാശ്‌രാജ് രാഷ്ട്രീയത്തില്‍ തന്നെ: മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ചു

ബെംഗളൂരു: തമിഴ് നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തില്‍ കടക്കുന്നെന്ന് ഉറപ്പിച്ച് തന്നെ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലം അദ്ദേഹം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബംഗളൂരു സെന്‍ട്രലില്‍ നിന്നാണ് മത്സരിക്കുക.

 

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നും അദ്ദേഹം അറിയിച്ചു. മോദി സര്‍ക്കാരിന്റേയും ബിജെപിയുടേയും കടുത്ത വിമര്‍ശകന്‍കൂടിയാണ് പ്രകാശ് രാജ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ് പുതുവര്‍ഷാരംഭത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എവിടെ നിന്നാണ് മത്സരിക്കുകയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

Top