അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍; കണ്ടെത്തിയത് വയറിന്റെ ഭാഗം ഭക്ഷിച്ച നിലയില്‍

പാലക്കാട്: അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണികണ്ഠനാണ് (26) മരിച്ചത്. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഷോളയൂര്‍ ഊരിന്റെ ഉള്ളിലാണ് സംഭവം. വന്യജീവി ആക്രമണമാണെന്നാണ് നിഗമനം. ഇവിടെ കാട്ടുപന്നി ആക്രമണം ശക്തമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ രാത്രി പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മണിമണ്ഠന്‍ വീടിന് പുറത്തേക്കിറങ്ങിയിരുന്നു. ഈ സമയത്താകാം വന്യജീവി ആക്രമിച്ചതെന്നാണ് കരുതുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Read also: കേരളത്തിലേക്ക് തോക്ക് കടത്തി; ടിപി കേസ് പ്രതി കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയില്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top