കേരളത്തിലേക്ക് തോക്ക് കടത്തി; ടിപി കേസ് പ്രതി കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയില്‍

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി കെ രജീഷിനെ കര്‍ണാടക പോലീസ് കസ്റ്റിഡിയിലെടുത്തു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവില്‍ നിന്ന് രജീഷിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടി.

കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് മലയാളികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ടി കെ രജീഷിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തിലേക്ക് തോക്ക് കൊണ്ട് പോകുന്നതെന്ന് വ്യക്തമായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടി കെ രജീഷിന്റെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിലായിരിക്കും കേസിലെ ടി കെ രജീഷിന്റെ പങ്ക് വെളിപ്പെടുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top